ഡോ: സന്ദീപ് പാണ്ഡേ കളി ആട്ടം വേദി സന്ദർശിച്ചു

കൊയിലാണ്ടി: ലോകപ്രശസ്ത പരിസ്ഥിതി പ്രവർത്തകനും വാരണസി ഐ ഐ ടി പ്രൊഫസറുമായ ഡോ: സന്ദീപ് പാണ്ഡേ പൂക്കാട് കലാലയം സംഘംടിപ്പിച്ച കളി ആട്ടം – 2019 എന്ന കുട്ടികളുടെ നാടക പരിശീലന ക്യാമ്പിൽ സംബന്ധിച്ചു. മനുഷ്യന്റെ അത്യാവശ്യങ്ങൾക്കുള്ളതു മാത്രമേ പ്രകൃതി കരുതി വെച്ചിട്ടുള്ളൂ എന്ന ഗാന്ധിയൻ സന്ദേശം ജീവിതചര്യയാക്കിയ പാണ്ഡേ തന്റെ അനുഭവങ്ങളും അറിവുകളും കുട്ടികളുമായി പങ്കുവെച്ചു.
കുട്ടികളുടെ അവകാശം, പ്രകൃതി ചൂഷണം, അഴിമതി തുടങ്ങിയ സാമൂഹ്യ തിന്മകൾക്കെതിരെ സന്ധിയില്ലാസമരം നടത്തുന്ന ഇദ്ദേഹം മഗ്സാസെ അവാർഡ് ജേതാവ് കൂടിയാണ്.

