ഡോ: പി. കെ. ഷാജി രചിച്ച പ്രണയവാങ്മൂലം പ്രകാശനം ചെയ്തു

കൊയിലാണ്ടി : ഡോ: പി. കെ. ഷാജി രചിച്ച പ്രണയവാങ്മൂലം എന്ന കവിതാ സമാഹാരം പ്രൊ: കെ. ഇ. എൻ. കുഞ്ഞമ്മദ് പ്രകാശനം ചെയ്തു. യുവ കവി പ്രൊഫസർ വീരാൻകുട്ടിക്ക് കൈമാറിയാണ് പ്രകാശനം നിർവ്വഹിച്ചത്. കൊയിലാണ്ടി ഇ. എം. എസ്. ടൗൺഹാളിൽ നടന്ന ചടങ്ങ് കെ. ദാസൻ എം.എൽ.എ. ഉദ്ഘാടനം ചെയ്തു.നഗരസഭാ ചെയർമാൻ അഡ്വ:കെ സത്യൻ അദ്ധ്യക്ഷതവഹിച്ചു.
പ്രഭാഷകൻ കന്മന ശ്രീധരൻ മാസ്റ്റർ, പ്രശസ്ത കവി മേലൂര്‍ വാസുദേവൻ, സോമൻ കടലൂർ, ഒ. പി. സുരേഷ് (ദേശാഭിമാനി), എ. സജീവ് കുമാർ എന്നിവർ സംസാരിച്ചു. നഗരസഭാ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ കെ. ഷിജു മാസ്റ്റർ സ്വാഗതവും, ബിജേഷ് ഉപ്പാലക്കൽ നന്ദിയും പറഞ്ഞു.

