ഡി.വൈ.എഫ്.ഐ. സെക്കുലർ യൂത്ത് ഫെസ്റ്റ്
ചേമഞ്ചേരി: ഡി.വൈ.എഫ്.ഐ. സെക്കുലർ യൂത്ത് ഫെസ്റ്റ് സംഘടിപ്പിച്ചു. ചേമഞ്ചേരിയിൽ നടന്ന ഡി.വൈ.എഫ്.ഐ. സെക്കുലർ യൂത്ത് ഫെസ്റ്റ് കൊയിലാണ്ടി ബ്ലോക്ക് തല ഉദ്ഘാടനം കണ്ണൂർ ജില്ലാ വൈസ് പ്രസിഡണ്ട് രഞ്ജിത്ത് പയ്യന്നൂർ നിർവഹിച്ചു. ബ്ലോക്ക് പ്രസിഡണ്ട് സി.എം. രതീഷ് അധ്യക്ഷത വഹിച്ചു.

ചേമഞ്ചേരി ഗ്രാമപ്പഞ്ചായത്ത് പ്രസിഡണ്ട് സതി കിഴക്കയിൽ, സി.പി.എം. ചേമഞ്ചേരി ലോക്കൽ സെക്രട്ടറി ശാലിനി ബാലകൃഷ്ണൻ, ബ്ലോക്ക് സെക്രട്ടറി ബി.പി. ബബീഷ്, എ.എൻ. പ്രദീഷ്, സി.ബി. ജോയ്, ഉമേഷ് കന്മന എന്നിവർ സംസാരിച്ചു. ചേമഞ്ചേരി കലാവേദി അവതരിപ്പിക്കുന്ന സംഗീത ശില്പം ‘അമ്മ’ അരങ്ങേറി.


