ഡി.വൈ.എഫ്.ഐ യൂണിറ്റ് സിക്രട്ടറിയെ മര്‍ദ്ദിച്ചതായി പരാതി

വടകര: മൂരാട്-കോട്ടത്തുരുത്തി ഭഗവതി ക്ഷേത്രത്തിലെ ഉത്സവത്തിന് എത്തിയ ഡി.വൈ.എഫ്.ഐ കുട്ടോത്ത് സൗത്ത് യൂണിറ്റ് സിക്രട്ടറിയെ മര്‍ദ്ദിച്ചതായി പരാതി. കുട്ടോത്ത് പൈക്കാട്ട് താഴക്കുനിയില്‍ പ്രേമന്റെ മകന്‍ സി. നിജിലി (28) നാണ് മര്‍ദ്ദനമേറ്റത്. ഇയാളെ വടകര ജില്ലാ ഗവ: ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ക്ഷേത്രത്തിലെ വരവിനോടനുബന്ധിച്ചുള്ള തര്‍ക്കത്തെ തുടര്‍ന്നാണ് നിജിലിന് മര്‍ദ്ദനമേറ്റതെന്ന് പറയുന്നു. അക്രമത്തിന് പിന്നില്‍ ബി.ജെ.പിയാണെന്ന് ഡി.വൈ.എഫ്.ഐ ആരോപിച്ചു. കണ്ടാലറിയാവുന്ന പത്തോളം പേര്‍ക്കെതിരെ പോലീസ് കേസെടുത്തു.
