ഡി.വൈ.എഫ്.ഐ. ബാർട്ടർ മാർക്കറ്റ് ആരംഭിച്ചു.
കൊയിലാണ്ടി. പ്രാദേശിക വിഭവങ്ങൾ പാഴാക്കാതെ കൈമാറ്റം ചെയ്യാവുന്ന ബാർട്ടർ മാർക്കറ്റ് ഡി.വൈ.എഫ്.ഐ. നേതൃത്വത്തിൽ ആരംഭിച്ചു. ഡി.വൈ.എഫ്.ഐ. ആനക്കുളം മേഖലാ കമ്മിറ്റിയാണ് പുതു തലമുറയ്ക്ക് പരിചയമില്ലാത്ത ഇത്തരമൊരു പരിപാടിക്ക് നേതൃത്വം നൽകിയത്. കൈവശമുള്ള സാധനങ്ങൾ നൽകി പകരം ആവശ്യമുള്ള സാധനങ്ങൾ ശേഖരിക്കുന്ന പ്രാചീന കാലത്തെ ഓർമ്മപ്പെടുത്തിക്കൊണ്ടാണ്ടുള്ള ബാർട്ടർ രീതിക്കാണ് ഇവിടെ വീണ്ടും പിറവിയെടുക്കുന്നത്. ഡി.വൈ.എഫ്.ഐ. സംസ്ഥാന കമ്മിറ്റി ആഹ്വാനം ചെയതതിന് ശേഷം ആദ്യമായാണ് കീഴ്ഘടകം ഇത്തരമൊരു പരിപാടി ആരംഭിച്ചത്.
വിവിധ യൂണിറ്റുകളിൽ നിന്നും ശേഖരിച്ച കാർഷിക വിഭവങ്ങൾ ഒരുക്കിയ ബാർട്ടർ മാർക്കറ്റ് കൊയിലാണ്ടി MLA കെ. ദാസൻ ഉദ്ഘാടനം ചെയ്തു. Dyfi ജില്ലാ പ്രസിഡണ്ട് അഡ്വ. എൽ.ജി. ലിജീഷിന് പ്രകൃതി വിഭവങ്ങൾ കൈമാറിക്കൊണ്ടാണ് എം.എൽ.എ. ഉദ്ഘാടനം നിർവ്വഹിച്ചത്. Dyfi ബ്ലോക്ക് സെക്രട്ടറി ബി. പി ബബീഷ്, പ്രസിഡണ്ട് CM രതീഷ്, മേഖലാ സെക്രട്ടറി സജിൽ കുമാർ, പ്രസിഡണ്ട് കീർത്തന, നെല്ലുളിതാഴ യൂണിറ്റ് സെക്രട്ടറി അശ്വന്ത്, കെ.ടി. സിജേഷ് എന്നിവർ പരിപാടിയിൽ പങ്കെടുത്തു. മാസ്ക് ധരിച്ച് സാമൂഹ്യ അകലം പാലിച്ചാണ് പരിപാടി സംഘടിപ്പിച്ചത്. പരിപാടിയിൽ പങ്കെടുത്തവർക്ക് ബാർട്ടർ മാർക്കറ്റ് വേറിട്ടൊരനുഭവമായി മാറി.

വിവിധ യൂണിറ്റുകളിൽ നിന്നും ശേഖരിച്ച കാർഷിക വിഭവങ്ങളും ഭക്ഷ്യയോഗ്യമായ വിവിധ തരം ഇലകളും ചീരകളും മറ്റ് പ്രകൃതി വിഭവങ്ങളും മാർക്കറ്റിൽ ലഭ്യമാണ്.

