ഡിവൈഎഫ്ഐ പൊതിച്ചോറ് ബഹിഷ്ക്കരിക്കാൻ ലീഗ് നേതാവിൻ്റെ ആഹ്വാനം: ശബ്ദസന്ദേശം പുറത്ത്
കൊയിലാണ്ടി; ഡിവൈഎഫ്ഐ പൊതിച്ചോറ് ബഹിഷ്ക്കരിക്കുക, സിപിഎം അനുഭാവികളുടെ വിവാഹവും ഗൃഹപ്രവേശ ചടങ്ങുകളും ബഹിഷ്ക്കരിക്കുക. സിപിഎം നേതൃത്വം കൊടുക്കുന്ന ബാങ്കുകളിലെ അക്കൌണ്ടുകൾ പിൻവലിക്കുക ഗുരുതരമായ വിഭാഗീയ പരാമർശമുള്ള കാപ്പാടെ മുസ്ലിംലീഗ് പ്രവർത്തകൻ്റെതായ ശബ്ദ സന്ദേശം പുറത്ത്. മുസ്ലിംലീഗ് കപ്പക്കടവ് ശാഖാ പ്രസിഡണ്ടിൻ്റെതാണ് ശബ്ദ സന്ദേശമെന്ന് ഡിവൈഎഫ്ഐ നേതാക്കൾ പറഞ്ഞു. സമൂഹത്തിൽ ഭിന്നതി ഉണ്ടാക്കുന്നതും അങ്ങേഅറ്റം പ്രകോപനമുണ്ടാക്കുന്നതുമാണ് ശബ്ദ സന്ദേശത്തിലുള്ളതെന്ന് നേതാക്കൾ പറഞ്ഞു. ശബ്ദ സന്ദേശം പുറത്തെ്തതിയതോടെ ലീഗ് നേതൃത്വം ശരിക്കും വെട്ടിലായിരിക്കുകയാണ്.
കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയനെതിരെ മറ്റൊരു സ്ത്രീയുമായി ബന്ധപ്പെടുത്തി വ്യാജ വാട്സാപ്പ് സ്ക്രീൻഷോട്ട് സോഷ്യൽ മീഡിയായിൽ പോസ്റ്റ് ചെയതതിനെ തുടർന്ന് ലീഗ് പ്രവർത്തനകനായ കാപ്പാട് സ്വദേശി സാദിഖ് അവീറിനെ വടകര സൈബർ പോലീസ് അറസ്റ്റ് ചെയ്ത് ജയിലിലടച്ചിരുന്നു. തുടർന്ന് പ്രദേശത്ത് ഡിവൈഎഫ്ഐ പ്രതിഷേധ പ്രകടനവും പൊതുയോഗവും സംഘടിപ്പിച്ചു.

സംഭവത്തിൽ ഡിവൈഎഫ്ഐ.യെ പഴിചാരി വ്യാജ കേസ് ഉണ്ടാക്കിയാണ് അവീറിനെ അറസ്റ്റ് ചെയ്തതെന്ന് പ്രചരിപ്പിച്ച മുസ്ലീംലീഗും കാപ്പാട് പ്രകടനവുമായി രംഗത്ത് വന്നിരുന്നു. സംഭവത്തിലെ സത്യാവസ്ഥ ജനങ്ങളിലേക്കെത്തിക്കുന്നതിനായി സിപിഐഎം കാപ്പാട് ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ശക്തമായ പ്രതിഷേധ പരിപാടിയും ഇതിൻ്റ ഭാഗമായി സംഘടിപ്പിക്കപ്പെട്ടു.

ഇതേ തുടർന്ന് പ്രകോപിതരായ ലീഗ് നേതാക്കൾ അണികൾക്ക് നൽകിയ ശബ്ദ സന്ദേശമാണ് ലീഗ് ഗ്രൂപ്പുകളിൽ നിന്ന് പുറത്ത് വന്നിട്ടുള്ളത്. വോയിസ് സന്ദേശം ഇതിനകം വൈറലായിരിക്കുകയാണ്. ഇതിൻ്റെ ജാള്യത മറക്കാനുള്ള നീക്കത്തിലാണ് ലീഗ് ഇപ്പോൾ നേതൃത്വം. മെഡിക്കൽ കോളജുകളിലും മറ്റ് ആശുപത്രികളിലും ഓരോ ദിവസവും ആയിരക്കണക്കിന് പൊതിച്ചോറുകളാണ് ഡിവൈഎഫ്ഐ വിതരണം ചെയ്യുന്നത്. പാവപ്പെട്ട രോഗികൾക്കും കൂട്ടിരിപ്പുകാർക്കും വലിയ അനുഗ്രഹമാണ് ഓരോ പൊതിച്ചറുകളും ഇത് ബഹിഷ്ക്കരിക്കാനുള്ള ലീഗ് നേതൃത്വത്തിൻ്റെ ആഹ്വാനം പൊതുസമൂഹത്തോടുള്ള വെല്ലുവിളിയാണെന്നും ഇത്തരം കാടൻ തീരുമാനങ്ങൾ പൊതുജനം ചവറ്റുകൊട്ടിൽ തള്ളുമെന്നും സിപിഐഎം നേതാക്കൾ പറഞ്ഞു.

