ഡിഫൻസ് വളണ്ടിയർമാരുടെ നേതൃത്വത്തിൽ അനുസ്മരണ പുഷ്പാർച്ചന നടത്തി

പയ്യോളി: ഡിഫൻസ് വളണ്ടിയർമാരുടെ നേതൃത്വത്തിൽ അനുസ്മരണ പുഷ്പാർച്ചന നടത്തി. മുംബൈ ഭീകര ആക്രമണത്തിനെതിരെയുള്ള പോരാട്ടത്തിൽ വീര മൃത്യു വരിച്ച സൈനികരെയും, ഭീകരരുടെ വെടിയുണ്ടകൾക്കിരയായി ജീവൻ പൊലിഞ്ഞവരെയും സ്മരിച്ചു കൊണ്ട് തൃക്കോട്ടൂർ UP സ്കൂളിൽ സമാധാന സന്ദേശം കുട്ടികളിലെത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് കാലിക്കറ്റ് ഡിഫൻസ് വളണ്ടിയർമാരുടെ നേതൃത്വത്തിൽ അനുസ്മരണ പുഷ്പാർച്ചന നടത്തിയത്.

തുടർന്ന് നടന്ന ചടങ്ങിൽ സ്കൂൾ പ്രധാനാധ്യാപിക ശ്രീമതി ജയറാണി ടീച്ചർ സ്വാഗതം ആശംസിച്ചു. മുംബൈയിലെ ഓപ്പറേഷനിൽ പങ്കെടുത്ത NSG കമാണ്ടോകളായ ക്യാപ്റ്റൻ വിനായകൻ, സുബേദാർ അഖിലേഷ് എന്നിവരെ പൊന്നാടയണിയിച്ച് ആദരിച്ചു. ചടങ്ങിൽ ഹരി നാരായണൻ മുചുകുന്ന്, രാജേഷ് പള്ളിക്കര, അതുൽ തിക്കോടി, മനോജ് പുറക്കാട്, സൂരജ് തിക്കോടി, ഹരിപ്രസാദ് മുചുകുന്ന്, ശ്രീബിൻ നടുവത്തുർ എന്നിവർ സംബന്ധിച്ചു.


