ഡിഫ്ത്തീരിയ ലക്ഷണങ്ങളുമായി ചികിത്സയിലായിരുന്ന വിദ്യാര്‍ഥി മരിച്ചു

കോഴിക്കോട് > പനിയും ഡിഫ്ത്തീരിയ ലക്ഷണങ്ങളുമായി ചികിത്സയിലായിരുന്ന വിദ്യാര്‍ഥി കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ മരിച്ചു. മലപ്പുറം പുളിക്കല്‍ സ്വദേശി മുഹമ്മദ് അഫ്സാഖ്(14) ആണ് മരിച്ചത്. വ്യാഴാഴ്ച രാവിലെയാണ് കുട്ടി മരിച്ചത്.
പനിയും മറ്റ് അസുഖങ്ങളും ഉണ്ടായിരുന്നതിനാല്‍ അഫ്സാഖ് കുറച്ച് ദിവസമായി കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. എന്നാല്‍ കുട്ടിക്ക് ഡിഫ്ത്തീരിയ ബാധിച്ചിരുന്നില്ല എന്നാണ് ആശുപത്രി വൃത്തങ്ങള്‍ നല്കുന്ന സൂചന.

