ഡിപ്പോയിൽ നിന്ന് കിണറിലേക്ക് മണ്ണെണ്ണ ചോർന്നു

വടകര: വടകര പച്ചക്കറിമുക്കിലെ ജ്യോതി മണ്ണെണ്ണ മൊത്തവിതരണ ഡിപ്പോയില്‍ ഭൂമിക്കടിയില്‍ കുഴിച്ചിട്ട ടാങ്കില്‍ നിന്ന് മണ്ണെണ്ണ ചോര്‍ന്ന് സമീപത്തെ വീട്ടിലെ കിണറിലെത്തി. ഡിപ്പോയ്ക്ക് തൊട്ടുപിറകിലുള്ള ശ്രീവത്സ ത്തില്‍ വത്സലന്റെ വീട്ടിലെ കിണറാണ് മണ്ണെണ്ണ കലര്‍ന്ന് മലിനപ്പെട്ടത്.
വെള്ളിയാഴ്ച ഉച്ചമുതല്‍ ചോര്‍ച്ചയുണ്ട്. അപ്പോള്‍ തന്നെ ഡിപ്പോ അധികൃതരെയും മറ്റും വിവരം അറിയിച്ചതാണ്. എന്നാല്‍ ശനിയാഴ്ചയായിട്ടും കിണര്‍ പൂര്‍ണമായും ശുചീകരിക്കാന്‍ സാധിച്ചിട്ടില്ല. നല്ല ഉറവ ഉള്ളതിനാല്‍ വെള്ളം പെട്ടെന്ന് വറ്റിക്കാന്‍ സാധിക്കുന്നില്ല.
കുറേക്കാലത്തേക്ക് ഉപയോഗിക്കാന്‍ കഴിയാത്ത വിധം കിണര്‍ മലിനപ്പെട്ടിട്ടുണ്ട്. ഐ.ഒ.സിയുടെ കീഴിലുള്ള ഡിപ്പോയാണിത്. മണ്ണെണ്ണ കലര്‍ന്ന വെള്ളം പുറത്തേക്ക് ഒഴുക്കാതെ ടാങ്കറിലേക്കാണ് അടിക്കുന്നത്. സംഭവമറിഞ്ഞ് നഗരസഭ ആരോഗ്യവിഭാഗം സ്ഥലം സന്ദര്‍ശിച്ചു.
ഡിപ്പോയിലെ ടാങ്ക് മാറ്റിസ്ഥാപിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.കോണ്‍ക്രീറ്റ് കമ്ബാര്‍ട്ട്മെന്റ് ഉണ്ടാക്കി അതില്‍ ടാങ്ക് സ്ഥാപിക്കണമെന്ന നിര്‍ദേശമാണ് നല്‍കിയത്.ഐ.ഒ.സി അധികൃതരും സ്ഥലത്തെത്തിയിട്ടുണ്ട്.ടാങ്ക് പുറത്തെടുക്കുന്ന പ്രവൃത്തിയും തുടങ്ങി.

നിലവില്‍ ഭൂമിയില്‍ കുഴിച്ചിട്ട ടാങ്ക് പൊട്ടിയാണ് മണ്ണെണ്ണ ഭൂമിക്കടിയിലേക്ക് ചോര്‍ന്നതെന്ന് സംശയിക്കുന്നു.ഇതില്‍ ഭൂരിഭാഗവും കിണറിലാണെത്തിയത്.3000 ലിറ്റര്‍ മണ്ണെണ്ണ കൊള്ളുന്ന ടാങ്കാണിത്.എന്നാല്‍ വിതരണമൊക്കെ കഴിഞ്ഞ് കുറച്ച് മണ്ണെണ്ണ മാത്രമേ ഉണ്ടായിരുന്നുള്ളൂ എന്നാണ് ഡിപ്പോ അധികൃതരുടെ വിശദീകരണം.

