ഡിജിറ്റൽ ബാങ്കിംഗ് പഠനക്യാമ്പ് കെ. ദാസൻ എം. എൽ. എ. ഉദ്ഘാടനം ചെയ്തു

കൊയിലാണ്ടി : കൊയിലാണ്ടി മുൻസിപ്പാലിറ്റിയിലെ കുടുംബശ്രീ, സി.ഡി.എസ് മെമ്പർമാർക്കുള്ള കറൻസി രഹിത സമൂഹം എന്ന ഉദ്ദേശത്തോട്കൂടി ദേശീയ കൃഷി ഗ്രാമവികസന ബാങ്ക് (നബാർഡ്) ലീഡ് ബാങ്ക്, കോട്ടൂർ സോഷ്യൽ വെൽഫയർ സൊസൈറ്റി, കൊയിലാണ്ടി സാമ്പത്തിക സാക്ഷരതാ കേന്ദ്രം എന്നിവ സംയുക്തമായി സഘടിപ്പിച്ച പഠന ക്യാമ്പ് കെ. ദാസൻ എം. എല്‍. എ. ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ നഗരസഭാ ചെയർമാൻ അഡ്വ: കെ. സത്യൻ അദ്ധ്യക്ഷതവഹിച്ചു.
കോട്ടൂർ സോഷ്യൽ വെൽഫയർ സൊസൈറ്റി പ്രോജക്ട് ഡയറക്ടർ മോഹനൻ കോട്ടൂർ പദ്ധതി റിപ്പോർട്ട് അവതരിപ്പിച്ചു. നഗരസഭ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ കെ. ഷിജു, ലിസ ബാങ്ക് മാനേജർ പി. എൻ. സുനിൽ, സാമ്പത്തിക സാക്ഷരതാ കേന്ദ്രം കൗൺസിലർ ബിനീഷ് തയ്യിൽ, എന്നിവർ സംസാരിച്ചു. സി.ഡി.എസ്. ചെയർപേഴ്സൺ സി. ടി. ബിന്ദു സ്വാഗതവും, എം. എം. രൂപ നന്ദിയും പറഞ്ഞു.

പഠന ക്യാമ്പ് 21ന് സമാപിക്കും. പ്രധാന മന്ത്രി ജണ്ഡൻയോജന, സുരക്ഷ ഭീമയോജന, അട്ടൽ പെൻഷൻ യോജന എന്നിവയെകുറിച്ചുള്ള ചർച്ചയും നടന്നു.

