ഡല്‍ഹിയില്‍ മൂന്നുനില കെട്ടിടം തകര്‍ന്നു; ഒന്‍പത് പേര്‍ക്ക് പരിക്ക്

ഡല്‍ഹി: വടക്കു-പടിഞ്ഞാറന്‍ ഡല്‍ഹിയിലെ അശോക് വിഹാറില്‍ മൂന്നുനില കെട്ടിടം തകര്‍ന്നു വീണ് ഒന്‍പത് പേര്‍ക്ക് പരിക്കേറ്റു. നിരവധി പേര്‍ കെട്ടിടത്തിനുളളില്‍ കുടുങ്ങി കിടപ്പുണ്ടെന്ന് സംശയമുണ്ട്. കാലപ്പഴക്കമാണ് കെട്ടിടം തകര്‍ന്നു വീഴാന്‍ കാരണമെന്നാണ് പ്രാഥമിക നിഗമനം.
രാവിലെ 9.25 ഓടെയാണ് ദുരന്തമുണ്ടായത്. ആറ് യൂണിറ്റ് ഫയര്‍ഫോഴ്സ് സംഘം സ്ഥലത്ത് രക്ഷാപ്രവര്‍ത്തനത്തിന് എത്തിയിട്ടുണ്ട്. പോലീസ് സംഘവും സ്ഥലത്തുണ്ട്. ദുരന്ത നിവാരണ സേനയുടെ രണ്ടു ടീമും സ്ഥലത്തെത്തി തെരച്ചിലില്‍ പങ്കെടുക്കുന്നുണ്ട്.

