KOYILANDY DIARY.COM

The Perfect News Portal

ഡല്‍ഹിയില്‍ മൂടല്‍മഞ്ഞ്; മുഖ്യമന്ത്രിയുടെ കണ്ണൂരിലെ ഇന്നത്തെ പരിപാടികള്‍ റദ്ദാക്കി

കണ്ണൂര്‍: ഡല്‍ഹിയിലെ കടുത്ത മൂടല്‍മഞ്ഞിനെ തുടര്‍ന്നു വിമാനം വൈകിയതിനാല്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെയും കേന്ദ്ര കൃഷിമന്ത്രി രാധാമോഹന്‍ സിംഗിന്റെയും കണ്ണൂരിലെ ഇന്നത്തെ പരിപാടികള്‍ റദ്ദാക്കി. വെള്ളിയാഴ്ച രാത്രി ഡല്‍ഹിയില്‍ നിന്നു വിമാനത്തില്‍  നെടുമ്പാശ്ശേരിയിലെത്തി മാവേലി എക്സ്പ്രസിന് ഇരുവരും കണ്ണൂരിലെത്താനായിരുന്നു തീരുമാനിച്ചിരുന്നത്. എന്നാല്‍ ഇവര്‍ പുറപ്പെടേണ്ട വിമാനം വൈകിയതിനാല്‍ കണ്ണൂരിലേക്കുള്ള യാത്ര റദ്ദാക്കുകയായിരുന്നു. കൂത്തുപറമ്പില്‍ നവീകരിച്ച കോട്ടയംചിറയുടെയും വലിയവെളിച്ചത്തെ കാംകോ ന്യൂജനറേഷന്‍ പവര്‍ടില്ലര്‍ നിര്‍മാണ യൂണിറ്റിന്റെയും ഉദ്ഘാടന ചടങ്ങുകളാണ്  ഉണ്ടായിരുന്നത്. ഇന്നു രാവിലെ നടക്കേണ്ട രണ്ടു പരിപാടികളും മുഖ്യമന്ത്രിയുടെയും കേന്ദ്രമന്ത്രിയുടെയും അഭാവത്തില്‍ കൃഷിമന്ത്രി കെ.പി. മോഹനന്‍ നിര്‍വഹിച്ചു.

Share news