ട്രെയിൻ തട്ടി ഗുരുതരമായി പരിക്കേറ്റ സ്ത്രീയെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു

കൊയിലാണ്ടി: ട്രെയിൻ തട്ടി ഗുരുതരമായി പരിക്കേറ്റ സ്ത്രീയെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. ഞായറാഴ്ച വൈകീട്ട് 4 മണിയോടെ പാലക്കുളം റെയിൽവെ ട്രാക്കിലാണ് അപകടം. പലക്കുളം വലിയ വയൽക്കുനി ശോഭന (60) നെയാണ് കൊയിലാണ്ടി ഫയർ ആൻറ് റെസ്ക്യു സേനാംഗങ്ങൾ എത്തി ആശുപത്രിയിൽ എത്തിച്ചത്.
കൊയിലാണ്ടി ഫയർ ആൻ്റ് റസ്ക്യൂ അസിസ്റ്റൻ്റ് സ്റ്റേഷൻ ഓഫീസർ സി.പി. ആനന്ദൻ ലീഡിംഗ് ഫയർമാൻ പി. കെ. ബാബു, വിജയൻ, ഫയർമാൻ ബിനീഷ്, മുഹമ്മദ് ഗുൽസാർ, ഹോം ഗാർഡുമാരായ ഓം പ്രകാശ്, നാരായണൻ, തുടങ്ങിയവർ ചേർന്നാണ് കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലെത്തിച്ച ശേഷം മെഡിക്കൽ കോളെജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

നിർമ്മാണ തൊഴിലാളി യൂണിയൻ CITU കൊയിലാണ്ടി മേഖലാ സമ്മേളനം സി. അശ്വനിദേവ് ഉദ്ഘാടനം ചെയ്തു
Advertisements

