ട്രെയിനില്‍ നിന്ന് 20 കിലോ പുകയില ഉല്‍പ്പന്നങ്ങള്‍ പിടികൂടി

വടകര: വടകരയില്‍ എക്‌സൈസും റെയില്‍വെ പ്രൊട്ടക്ഷന്‍ ഫോഴ്‌സും നടത്തിയ സംയുക്ത പരിശോധനയില്‍ 20 കിലോ നിരോധിത പുകയില ഉല്‍പന്നങ്ങള്‍ പിടികൂടി. ഇന്നലെ രാവിലെ വടകരയിലെത്തിയ ഏറനാട് എക്‌സ്പ്രസില്‍ നിന്നാണ് ഇവ പിടിച്ചെടുത്തത്.
വലിയ സഞ്ചിയിലാക്കി സീറ്റിനടിയില്‍ ഒളിപ്പിച്ച നിലയിലായിരുന്നു ഹാന്‍സ് ഉള്‍പെടെയുള്ള പുകയില ഉല്‍പന്നങ്ങള്‍. മംഗലാപുരത്ത് നിന്ന് ട്രെയിന്‍ വഴി വന്‍തോതില്‍ പുകയില ഉല്‍പ്പന്നങ്ങള്‍ കൊണ്ടുവരുന്നുണ്ടെന്ന വിവരത്തെ തുടര്‍ന്നായിരുന്നു പരിശോധന. ഓണക്കാലം അടുത്തതോടെ കടത്ത് കൂടിയിരിക്കുകയാണ്. പുകയില ഉല്‍പ്പന്നങ്ങള്‍ സഞ്ചിയിലാക്കി ഏതെങ്കിലും സീറ്റിനടിയില്‍ വച്ച് മറ്റൊരിടത്ത് നില്‍ക്കുകയാണ് രീതി. അതുകൊണ്ടുതന്നെ ഇത് കൊണ്ടുവരുന്നയാളെ പിടികൂടാന്‍ കഴിയാറില്ല.

എക്‌സൈസ് പ്രിവന്റീവ് ഓഫീസര്‍ സോമസുന്ദരന്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ രാജേഷ്‌കുമാര്‍, ഷിജിന്‍, എസ്.റാണി, ആര്‍പിഎഫ് ഉദ്യോഗസ്ഥരായ സി.കെ.സുരേഷ്‌കുമാര്‍, സി.അബ്ബാസ്, ബൈജു എന്നിവരാണ് പരിശോധനയില്‍ പങ്കെടുത്തത്.

