ട്രെയിനിടിച്ച് കാട്ടാന ചെരിഞ്ഞു

പാലക്കാട്: കഞ്ചിക്കോട് ട്രെയിനിടിച്ച് കാട്ടാന ചെരിഞ്ഞു. കഞ്ചിക്കോട് വല്ലടി ജനവാസ മേഖലയില്‍ പുലര്‍ച്ചെയാണ് കാട്ടാനയെ ട്രെയിനിടിച്ചത്. സംഭവത്തില്‍ വനംവകുപ്പ് കേസെടുത്തു.
കഞ്ചിക്കോട് വല്ലടിയില്‍ ബി ട്രാക്കിനരികില്‍ പുലര്‍ച്ചെയാണ് കാട്ടുകൊമ്ബനെ ചെരിഞ്ഞ നിലയില്‍ കണ്ടെത്തിയത്. ആനയുടെ പിന്‍ഭാഗത്ത് ട്രെയിനിടിച്ച് പരുക്കേറ്റതിന്റെ പാടുകളുണ്ട്.പുലര്‍ച്ചെ കടന്നു പോയ ട്രെയിനിടിച്ചാണ് ആനയ്ക്ക് പരുക്കേറ്റതെന്നാണ് കരുതുന്നത്.

പതിവായി ജനവാസ മേഖലയിലിറങ്ങുന്ന കാട്ടാനയാണ് ചെരിഞ്ഞതെന്ന് വ്യക്തമായിട്ടുണ്ട്. സംഭവത്തില്‍ വനംവകുപ്പ് കേസെടുത്തു. കാട്ടാനക്കൂട്ടം പതിവായി റെയില്‍വേ ട്രാക്ക് മുറിച്ചു കടക്കുന്ന മേഖലയായതിനാല്‍ ട്രെയിനുകള്‍ക്ക് ഇവിടെ വേഗനിയന്ത്രണമുണ്ട്. 2016 നവംബറിലും ഇതിനടുത്തായി കാട്ടു കൊമ്ബന്‍ ട്രെയിനിടിച്ച് ചെരിഞ്ഞിരുന്നു.

