ട്രാഫിക് ബോധവത്കരണ ക്ലാസ് നടത്തി

കൊയിലാണ്ടി: ദേശീയ റോഡ് സുരക്ഷാ വാരാചരണത്തിന്റെ ഭാഗമായി കൊയിലാണ്ടി ആര്‍. ശങ്കര്‍ മെമ്മോറിയല്‍ എസ്.എന്‍.ഡി.പി. യോഗം കോളേജില്‍ ട്രാഫിക് ബോധവത്കരണ ക്ലാസ് നടത്തി. ജോയന്റ് ആര്‍.ടി.ഒ. എ.എല്‍. ദിലു, എ.എം.വി.ഐ. സനല്‍, സുജിത്ത് എന്നിവര്‍ ക്ലാസെടുത്തു. പ്രൊഫ. വി.കെ. രാമചന്ദ്രന്‍ അധ്യക്ഷതവഹിച്ചു. എന്‍.എസ്.എസ്. പ്രോഗ്രാം ഓഫീസര്‍ പി.എം. ചാന്ദ്‌നി, എന്‍.കെ. വര്‍ഷ എന്നിവര്‍ സംസാരിച്ചു.
