ട്രാന്‍സ്ജെന്‍ഡര്‍ വിദ്യാര്‍ത്ഥികള്‍ക്ക് സ്കോളര്‍ഷിപ്പ് നല്‍കുന്നതിന് അപേക്ഷ ക്ഷണിച്ചു

കോഴിക്കോട്: 2017-18 അദ്ധ്യയന വര്‍ഷം 7-ാം ക്ലാസ് മുതലുള്ള ട്രാന്‍സ്ജെന്‍ഡര്‍മാരായ വിദ്യാര്‍ത്ഥികള്‍ക്ക് സ്കോളര്‍ഷിപ്പ് നല്കുന്ന പദ്ധതി പ്രകാരം അപേക്ഷ ക്ഷണിച്ചു. 7 മുതല്‍ 10 വരെ ക്ലാസ്സുകളില്‍ പഠിക്കുന്നവര്‍ക്ക് പ്രതിമാസം 1000 രൂപ നിരക്കിലും 1, 2 ക്ലാസ്സുകള്‍ക്ക് പ്രതിമാസം 1500 രൂപ നിരക്കിലും ഡിഗ്രി, ഡിപ്ലോമ, പ്രൊഫഷണല്‍ കോഴ്സ്, പി.ജി. എന്നീ കോഴ്സുകള്‍ക്ക് പ്രതിമാസം 2000 രൂപ നിരക്കിലും 10 മാസത്തേയ്ക്ക് ധനസഹായം അനുവദിക്കും.
സംസ്ഥാനത്തെ സര്‍ക്കാര്‍, സര്‍ക്കാര്‍ എയ്ഡഡ്, സെല്‍ഫ് ഫിനാന്‍സ് വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പഠിക്കുന്ന ട്രാന്‍സ്ജെന്‍ഡര്‍മാര്‍ക്ക് അപേക്ഷിക്കാം. വരുമാന പരിധി ബാധകമല്ല. പൂരിപ്പിച്ച അപേക്ഷാഫോറം സ്ഥാപനമേധാവി മുഖേന ജില്ലാ സാമൂഹ്യനീതി ഓഫീസര്‍ക്ക് സമര്‍പ്പിക്കേണ്ടതാണ്. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി ആഗസ്റ്റ് 26. അപേക്ഷാഫോറത്തിനും കൂടുതല്‍ വിവരങ്ങള്‍ക്കും വകുപ്പിന്റെ വെബ്സൈറ്റ്www.sjdkerala.gov.in കോഴിക്കോട് ജില്ലാ സാമൂഹ്യനീതി ഓഫീസ് മായി ബന്ധപ്പടാവുന്നതാണ്.ഫോണ്‍- 0495-2371911.

