ട്രാക്കില്‍ മരം വീണതിനെ തുടര്‍ന്ന് ടെയിനുകള്‍ റദ്ദാക്കി

കൊച്ചി: ആലപ്പുഴയ്ക്കും ചേര്ത്തലയ്ക്കും ഇടയില്‍ രണ്ടിടത്ത് ട്രാക്കില്‍ മരം വീണതിനെ തുടര്‍ന്ന് ആലപ്പുഴ വഴി ഉള്ള ട്രെയിനുകള്‍ വൈകുന്നു.മരം വീണ് വൈദ്യുതി ലൈനില്‍ തകരാറിലായി. ചില ട്രെയിനുകള്‍ റദ്ദാക്കി.
ആലപ്പുഴ മാളികമുക്ക് മുതലപ്പൊഴി പാലത്തിന് സമീപമാണ് മരം വീണത്. ഇതേത്തുടര്‍ന്ന് രണ്ട് പാസഞ്ചര്‍ ട്രെയിനുകള്‍ റദ്ദാക്കി.

എറണാകുളം- ആലപ്പുഴ (56379),ആലപ്പുഴ – എറണാകുളം പാസഞ്ചര്‍, എന്നീ രണ്ടു ട്രെയിനുളാണ് റദ്ദാക്കിയത്. ഗുരുവായൂര്‍–തിരുപനന്തപുരം ഇന്റര്‍സിറ്റി ,ബാംഗ്ളൂര്‍ – കൊച്ചുവേളി ,ഇവ കോട്ടയം വഴി തിരിച്ച് വിട്ടു.16127 ഗുരുവായൂര്‍, 16603 മാവേലി, 13351 ധന്‍ബാദ്, 12432 രാജധാനി എന്നിവ വൈകും.
Advertisements

