ടൂറിസ്റ്റ് ബസും ബൈക്കും കൂട്ടിയിടിച്ച് വിദ്യാര്‍ഥിനി മരിച്ചു
പാലക്കാട് : ദേശീയപാത കിഴക്കേയാക്കരയില്‍ ടൂറിസ്റ്റ് ബസും ബൈക്കും കൂട്ടിയിടിച്ച് വിദ്യാര്‍ഥിനി മരിച്ചു. മലമ്പുഴ
ആനക്കല്‍ ഗായത്രിയുടെ മകള്‍ സാന്ദ്ര (14) ആണു മരിച്ചത്. ആനക്കല്‍ ട്രൈബല്‍ സ്കൂളിലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിനിയാണ്. അമ്മാവന് ഉമേഷിനോടൊപ്പം ബൈക്കില്‍ പോകുമ്പോള്‍ ഇന്നു രാവിലെയായിരുന്നു അപകടം. സാന്ദ്രയുടെ സഹോദരന് അശ്വിനും ഉമേഷിനും നിസാരപരുക്കുണ്ട്.
