ടി. ഗോപി മാസ്റ്റർ (81) നിര്യാതനായി

കൊയിലാണ്ടി: മുൻ നഗരസഭാ കൗൺസിലറും, സി. പി. ഐ. (എം) ആദ്യകാല ലോക്കൽ സെക്രട്ടറിയുമായിരുന്ന കൊയിലാണ്ടി അജിത്ത് ഭവനിൽ ടി. ഗോപി മാസ്റ്റർ (81) നിര്യാതനായി. പന്തലായനി യു. പി. സ്‌കൂളിൽ ഹെഡ്മാസ്റ്ററായി സേവനമനുഷ്ടിച്ചിട്ടുണ്ട്. കൊയിലാണ്ടിയിൽ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം കെട്ടിപ്പടുക്കുന്നതിൽ മുനിൽനിന്ന് പ്രവർത്തിക്കുകയും ആദ്യ ലോക്കൽ സെക്രട്ടറിയും, ടൗൺ ബ്രാഞ്ച് സെക്രട്ടറിയുമായിരുന്നു. സാമൂഹിക സാംസ്‌ക്കാരികരംഗത്തെ നിറ സാന്നിദ്ധ്യമായിരുന്ന ഗോപിമാസ്റ്റർ ഇപ്പോൾ സി.പി.ഐ.(എം) കൊയിലാണ്ടി സെൻട്രൽ ലോക്കൽ കമ്മിറ്റി അംഗമാണ്.
ഭാര്യ: പരേതയായ കാർത്ത്യായനി (റിട്ട: L.V.E.O. പന്തലായനി ബ്ലോക്ക്), മക്കൾ: സജിത കുമാരി, രജിത കുമാരി, അജിത്ത് കുമാർ (ഫിഷറീസ് ഡിപ്പാർട്ട്‌മെന്റ്, വെസ്റ്റ്ഹിൽ), മരുമക്കൾ: പി. രാജൻ (സതേൺ റെയിൽവെ വടകര), വിനോദൻ (KSRTC വടകര), ജൂബി രവീന്ദ്രൻ (കുന്ദമംഗലം),

സഹോദരങ്ങൾ: പരേതനായ കൃഷ്ണൻ, ടി. വി. ദാമോദരൻ (CPI(M) കൊയിലാണ്ടി സെൻ്ട്രൽ ലോക്കൽ സെക്രട്ടറി), മാധവി, കാർത്ത്യായനി. ശവസംസ്‌ക്കാരം: വൈകീട്ട് 6 മണിക്ക് സ്വവസതി (കൊയിലാണ്ടി റെയിൽവെ സ്‌റ്റേഷന് സമീപം).

