KOYILANDY DIARY.COM

The Perfect News Portal

ടി.എ. റസാഖിന്റെ മൃതദേഹം ഖബറടക്കി

മലപ്പുറം: അന്തരിച്ച തിരക്കഥാകൃത്ത് ടി.എ. റസാഖിന്റെ മൃതദേഹം ഖബറടക്കി. വന്‍ ജനാവലിയുടെ സാന്നിധ്യത്തില്‍ പൂര്‍ണ ഔദ്യോഗിക ബഹുമതികളോയെയായിരുന്നു സംസ്കാര ചടങ്ങുകള്‍. തുറയ്ക്കല്‍ ജുമാ മസ്ജിദില്‍ നടന്ന ചടങ്ങുകള്‍ക്ക് ബന്ധുക്കളും സഹപ്രവര്‍ത്തകരും നാട്ടുകാരും സാക്ഷികളായി.

രാവിലെ ഏഴരയോടെ മൃതദേഹം വീട്ടില്‍ നിന്നെടുത്തു. തുടര്‍ന്ന് 11 മണിവരെ കൊണ്ടോട്ടി മോയിന്‍കുട്ടി വൈദ്യര്‍ സ്മാരകത്തില്‍ പൊതുദര്‍ശനത്തിന് വച്ചു. സിനിമാരംഗത്തെയും പൊതുരംഗത്തെയും പ്രമുഖരടക്കം നൂറുകണക്കിന് ആളുകള്‍ ആദരാഞ്ജലികള്‍ അര്‍പ്പിക്കാനെത്തി. സംസ്കാര ചടങ്ങുകള്‍ക്ക് ശേഷം മോയിന്‍കുട്ടി വൈദ്യര്‍ സ്മാരകത്തില്‍ വെച്ച്‌ ടി.എ. റസാഖ് അനുസ്മരണം നടന്നു.

കൊച്ചിയിലെ സ്വകാര്യ ആസ്പത്രിയില്‍ കരള്‍രോഗത്തെ തുടര്‍ന്നായിരുന്നു റസാഖ് മരണമടഞ്ഞത്. കാണാക്കിനാവ്, രാപ്പകല്‍, പെരുമഴക്കാലം തുടങ്ങിനിരവധി ചിത്രങ്ങള്‍ക്ക് തിരക്കഥ രചിച്ചിട്ടുണ്ട്. ദേശീയ-സംസ്ഥാന പുരസ്കാരങ്ങളും അദ്ദേഹത്തെ തേടിയെത്തി. അന്തരിച്ച തിരക്കഥാകൃത്ത് ടി.എ. ഷാഹിദ് സഹോദരനാണ്.

Advertisements
Share news