ജോലിയില്ലാത്ത വൃദ്ധന് റേഷന്‍ കാര്‍ഡില്‍ സഹകരണ സ്ഥാപനത്തില്‍ ജോലി

അമ്പലപ്പുഴ: ജോലിക്കുപോകാന്‍ കഴിയാത്ത മത്സ്യത്തൊഴിലാളിയായ വൃദ്ധന് റേഷന്‍കാര്‍ഡില്‍ സഹകരണ സ്ഥാപനത്തില്‍ ജോലിയെന്നു രേഖ. പുറക്കാട് പഞ്ചായത്ത് പതിനാറാം വാര്‍ഡില്‍ ദേവസ്വംപറമ്പില്‍ രാജ (75)നാണ് റേഷന്‍ കാര്‍ഡില്‍ സഹകരണ സ്ഥാപനത്തില്‍ ജോലി എന്ന് രേഖപ്പെടുത്തിയിരിക്കുന്നത്. ഇതോടൊപ്പം ജോലിയില്ലാത്തെ ഭാര്യ സുഭദ്ര (70)യ്ക്ക് ജോലി രേഖപ്പെടുത്തിയിരിക്കുന്നത് മണ്‍പാത്ര നിര്മ്മണമെന്നുമാണ്. നിലവില്‍ മകള്‍ സുലേഖ ഉള്‍പ്പെടെ മൂന്നു പേരാണ് കാര്‍ഡില്‍ അംഗങ്ങളായുള്ളത്.
മാസം 200 രൂപ വരുമാനമുള്ള കാര്‍ഡില്‍ മണ്‍പാത്ര നിര്‍മ്മാണവും സഹകരണ സ്ഥാപനത്തില്‍ ജോലിയും എന്ന് രേഖപ്പെടുത്തിയത് മത്സ്യത്തൊഴിലാളി പെന്‍ഷനെ ഉള്‍പ്പെടെ ബാധിക്കുമെന്ന് ഇവര്‍ പരാതിപ്പെടുന്നു. റേഷന്‍കാര്‍ഡിലെ തെറ്റുതിരുത്താന്‍ ഇനി ബന്ധപ്പെട്ട സ്ഥാപനങ്ങള്‍ കയറി ഇറങ്ങേണ്ട അവസ്ഥയും ഇവരെ ദുരിതത്തിലാക്കും.

