ജോയിന്റ് കൗൺസിൽ കൊയിലാണ്ടി മേഖലാ സമ്മേളനം

കൊയിലാണ്ടി: പങ്കാളിത്ത പെൻഷൻ പദ്ധതി പിൻവലിച്ച് മുഴുവൻ ജീവനക്കാർക്കും സ്റ്റാറ്റ്യൂട്ടറി പെൻഷൻ പുനസ്ഥാപിക്കണമെന്ന് കൊയിലാണ്ടി മേഖല ജോയിന്റ് കൗണ്‍സില്‍ സമ്മേളനം സർക്കാരിനോട് ആവശ്യപ്പെട്ടു. കൊയിലാണ്ടി മുൻസിപ്പൽ ടൗൺ ഹാളിൽ ചേർന്ന സമ്മേളനം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം നാരായണൻ കുഞ്ഞിക്കണ്ണോത്ത് ഉദ്ഘാടനം ചെയ്തു. മേഖലാ പ്രസിഡണ്ട് രഞ്ജിത്ത്. ഡി അധ്യക്ഷത വഹിച്ചു.

ജോയിന്റ് കൗൺസിൽ ജില്ലാ സെക്രട്ടറി ജയപ്രകാശ് .കെ, സംസ്ഥാന കൗൺസിൽ അംഗങ്ങളായ സി. പി. മണി, അനിൽ കുമാർ ചുക്കോത്ത്, ജില്ലാ വനിത കമ്മറ്റി അംഗം ഷോളി കക്കാട് എന്നിവർ സംസാരിച്ചു.


പുതിയ കമ്മറ്റി ഭാരവാഹികളായി പ്രസിഡണ്ട് പി. ജി. രാമചന്ദ്രൻ, വൈസ് പ്രസിഡണ്ട്മാരായി ഷീന വി. സി, അഖിൽ പി. പി., സെക്രട്ടറി ഷോളി കക്കാട്, ജോയിന്റ് സെക്രട്ടറി മാരായി ബവീഷ്, യു, രവീന്ദ്ര, പ്രജില .സി, ട്രഷറർ മേഘനാഥൻ എന്നിവരെ തിരഞ്ഞെടുത്തു.


