KOYILANDY DIARY

The Perfect News Portal

ജൈവ നെൽക്കൃഷിക്ക്‌ തുടക്കമായി

താമരശ്ശേരി: കാർഷിക വികസന, കർഷക ക്ഷേമ വകുപ്പിനു കീഴിൽ താമരശ്ശേരി കൃഷി ഭവൻ ഗ്രാമ പഞ്ചായത്തുമായി സഹകരിച്ച് ഭാരതീയ പ്രകൃതികൃഷി പദ്ധതിയുടെ ഭാഗമായി നടത്തുന്ന ജൈവ നെൽക്കൃഷിക്ക്‌ തുടക്കമായി. ഞാറുനടീൽ ഉത്സവത്തിൻ്റെ പഞ്ചായത്ത് തല ഉദ്ഘാടനം തൈക്കണ്ടിയിൽ ഉദയകുമാറിൻ്റെ വാകപ്പൊയിൽ വയലിൽ ഗ്രാമപ്പഞ്ചായത്ത് പ്രസിഡണ്ട് ജെ.ടി അബ്ദുറഹിമാൻ നിർവഹിച്ചു.

പരമ്പരാഗതരീതിയിൽ ജീവാമൃതം, ബീജാമൃതം തുടങ്ങിയവ ഉപയോഗിച്ചുനടത്തുന്ന ജൈവ നെൽക്കൃഷിക്ക്‌ ചമ്പാവ് നെൽവിത്ത് മുളപ്പിച്ചുണ്ടാക്കിയ ഞാറ്റടികളാണ് ഉപയോഗിച്ചത്. ഈ വർഷം ഗ്രാമപ്പഞ്ചായത്തിൽ 50 ഹെക്ടർ വരുന്ന മൈക്രോക്ലസ്റ്ററിലാണ് കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ സംയുക്തപദ്ധതിയായി വിവിധ ഇനം ജൈവകൃഷികൾ നടത്തിവരുന്നത്.

ജൈവകൃഷി പ്രോത്സാഹനത്തിന്റെ ഭാഗമായി പ്രദർശനത്തോട്ടങ്ങളും, പരിശീലനപരിപാടികളും സംഘടിപ്പിക്കുന്നുണ്ട്. ഉദ്ഘാടനച്ചടങ്ങിൽ ഗ്രാമപ്പഞ്ചായത്ത് വികസന സ്ഥിരംസമിതി ചെയർമാൻ എം.ടി. അയ്യൂബ് ഖാൻ, ജൈവകർഷകൻ ടി. ഉദയകുമാർ, സൗപർണിക സ്വയംസഹായസംഘം പ്രസിഡന്റ് ഗിരീഷ് തേവള്ളി, ടി. വിനീത്, വി.പി. വിപിൻ, രജിതകുമാരി തുടങ്ങിയവർ സന്നിഹിതരായി.

Advertisements

Leave a Reply

Your email address will not be published. Required fields are marked *