KOYILANDY DIARY.COM

The Perfect News Portal

ജൈവ കർഷകർക്ക് പ്രത്യേക പാക്കേജ് അനുവദിക്കണം: ജൈവ കർഷക സംഗമം

കൊയിലാണ്ടി: പ്രളയത്തിൽ കൃഷി നശിച്ച ജൈവ കർഷകർക്ക് നഷ്ടപരിഹാരത്തിനായി പ്രത്യേക പാക്കേജ് അനുവദിക്കണമെന്ന് കോഴിക്കോട് ജില്ലാ ജൈവ കർഷക സംഗമം ആവശ്യപ്പെട്ടു. പ്രളയത്തെതുടർന്ന് ജൈവകർഷകർക്ക് കൃഷിതന്നെ നിർത്തിവയ്ക്കേണ്ടി വന്ന അവസ്ഥയാണ് ഉണ്ടായിരിക്കുന്നത്. ഇതുകാരണം ഓണത്തിന് നടത്താനിരുന്ന ജൈവ ചന്തകളും മാറ്റിവയ്ക്കുകയായിരുന്നു.
  കർഷകർക്ക് കൃഷി വീണ്ടെടുക്കാനായി പ്രത്യേക പാക്കേജ് അനുവദിക്കണം. ജൈവ കർഷക സമിതി സംസ്ഥാന  സംഗമവും അർദ്ധ വാർഷിക ജനറൽ ബോഡിയും ഡിസംബർ 29 30 തീയതികളിൽ വടകരയിൽ നടക്കും. ഇതിന് മുന്നോടിയായി ജില്ലാ പ്രവർത്തക കൺവെൻഷൻ നവംബർ 25ന് വടകര ബി ഇ എം ഹൈസ്കൂളിൽ ചേരും.
പൂക്കാട് കലാലയത്തിൽ ചേർന്ന സംഗമം സംസ്ഥാന നിർവാഹകസമിതി അംഗം കെ പി ഉണ്ണി ഗോപാലൻ ഉദ്ഘാടനം ചെയ്തു. പി.ടി. ശിവദാസ് അധ്യക്ഷത വഹിച്ചു. ടി.കെ. ജയപ്രകാശ്, വടയക്കണ്ടി നാരായണൻ, കെ ശങ്കരൻ, കെ.പി.എം. അബ്ദുൾ റസാക്ക്, കെ.കെ. രാജേന്ദ്രൻ, പി.ടി. കൃഷ്ണകുമാർ, എ. വിജയകുമാർ എന്നിവർ സംസാരിച്ചു.
Share news

Leave a Reply

Your email address will not be published. Required fields are marked *