ജെ.സി.ഐ. കൊയിലാണ്ടി യൂണിറ്റ് സ്കൂൾ പാചകപ്പുരയിലേക്ക് ഫ്രിഡ്ജ് നൽകി

കൊയിലാണ്ടി: കൊയിലാണ്ടി ഗവ. ബോയ്സ് ഹയർ സെക്കണ്ടറി സ്കൂളിലെ പാചകപ്പുരയിലേക്ക് ജെ.സി.ഐ. കൊയിലാണ്ടി യൂണിറ്റ് ഫ്രിഡ്ജ് സംഭാവന ചെയ്തു. ജെ.സി.ഐ. പ്രസിഡണ്ട് പി.പ്രവീൺ കുമാർ ഫ്രിഡ്ജ് സ്കൂൾ പി.ടി.എ.യ്ക്ക് കൈമാറി. സി. ജയരാജ് അദ്ധ്യക്ഷത വഹിച്ചു. ഹെഡ്മാസ്റ്റർ സി.കെ.വാസു .ഡോ.. റഫീസ് കെ. മിൻഹാൻസ്, കെ.കെ.മുരളി, പി.പി. അസ്സൻകോയ, യു.കെ.രാധാകൃഷ്ണൻ, അഡ്വ.കെ. പ്രശാന്ത് തുടങ്ങിയവർ സംസാരിച്ചു.
