ജെ.ആർ.സി.യൂണിറ്റ് ഉദ്ഘാടനം ചെയ്തു

കൊയിലാണ്ടി: ചിങ്ങപുരം വന്മുകം- എളമ്പിലാട് എം.എൽ.പി.സ്കൂളിൽ ജെ.ആർ.സി.യൂണിറ്റ് കൊയിലാണ്ടി എസ്.ഐ.വി.എം. മോഹൻദാസ് ഉദ്ഘാടനം ചെയ്തു. പി.ടി.എ.പ്രസിഡന്റ് എൻ. ശ്രീഷ്ന അദ്ധ്യക്ഷത വഹിച്ചു. സ്കൂൾ ലീഡർ ദിയലിനീഷ് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
വാർഡ് മെമ്പർ വി.വി.സുരേഷ്, കൊയിലാണ്ടി എ.എസ്.ഐ.ജയദാസൻ, കെ.വിജയരാഘവൻ, വീക്കുറ്റിയിൽ രവി,പി.എസ്.ശ്രീല, കെ.സുജില,സി.ഖൈറുന്നിസാബി, ബിനിശ്രീ എന്നിവർ സംസാരിച്ചു. പ്രധാനാധ്യാപിക എൻ.ടി.കെ.സീനത്ത് സ്വാഗതവും, ജെ.ആർ.സി.കൺവീനർ പി.കെ.അബ്ദുറഹ്മാൻ നന്ദിയും പറഞ്ഞു.

