ജെ. ആർ. സി. കൗൺസിലർ ക്യാമ്പ് അഡ്വ: കെ. സത്യൻ ഉദ്ഘാടനം ചെയ്തു

കൊയിലാണ്ടി: ജെ. ആർ. സി. കൊയിലാണ്ടി ഉപജില്ല വാർഷിക ജനറൽബോഡിയോടനുബന്ധിച്ച് ജെ. ആർ. സി. സ്കൂൾ കൗൺസിലർമാർക്കുള്ള പഠന ക്യാമ്പ് നഗരസഭാ ചെയർമാൻ അഡ്വ: കെ. സത്യൻ ഉദ്ഘാടനം ചെയ്തു. നഗരസഭാ കൗൺസിലർ മാങ്ങോട്ടിൽ സുരേന്ദ്രൻ അദ്ധ്യക്ഷതവഹിച്ചു.
ഉപജില്ലയിലെ വിദ്യാലയങ്ങളിൽ മുഴുവൻ വിഷയങ്ങളിലും എപ്ലസ് ലഭിച്ച ജെ.ആർ.സി. കേഡറ്റുമാരെ ചടങ്ങിൽ അനുമോദിച്ചു. വാർഷിക ജനറൽബോഡിയോഗം ജില്ലാ കമ്മിറ്റി അംഗം അഴകത്തില്ലത്ത് ഉദ്ഘാടനം ചെയ്തു.

റെഡ്ക്രോസ് താലൂക്ക് ചെയർമാൻ കെ. കെ. രാജൻ, താലൂക്ക് സെക്രട്ടറി കെ. ദീപു, പി. ആഷിഫ് കെ. സിറാജ്, ജയദാസൻ എന്നിവർ ആശംസകൾ നേർന്നു. സി. ബാലൻ സ്വാഗതവും എൻ. വിജയഭാരതി നന്ദിയും പറഞ്ഞു.
Advertisements

