ജെയ്ജി പീറ്റര്‍ ഫൗണ്ടേഷന്‍ നല്‍കുന്ന പുരസ്കാരം ടി പി പദ്മനാഭന്

കൊച്ചി> കേരളത്തിലെ പരിസ്ഥിതി പ്രവര്‍ത്തകര്‍ക്ക് ജെയ്ജി പീറ്റര്‍ ഫൗണ്ടേഷന്‍ നല്‍കുന്ന പുരസ്കാരം ടി പി പദ്മനാഭന്. പയ്യന്നൂരിലെ സൊസൈറ്റി ഫോര്‍ എന്‍വയണ്‍മെന്റല്‍ എജ്യുക്കേഷന്‍ ഇന്‍ കേരള (സീക്ക്) ഡയറക്ടറും പരിസ്ഥിതി വിദ്യാഭ്യാസ മാസികയായ സൂചിമുഖിയുടെ എഡിറ്ററുമാണ് പദ്മനാഭന്‍.
പരിസ്ഥിതി ബോധവല്‍കരണത്തിന് നാല്‍പതിലേറെ വര്‍ഷമായി നടത്തുന്ന സംഭാവനകള്‍ പരിഗണിച്ചാണ് 25,000 രൂപയും പ്രശസ്തിപത്രവും അടങ്ങുന്ന അവാര്‍ഡ് സമ്മാനിക്കുന്നതെന്ന് ഫൗണ്ടേഷന്‍ അറിയിച്ചു.

മേയ് നാലിനു വൈകിട്ട് മൂന്നിന് എറണാകുളം പ്രസ് ക്ലബ് ഹാളില്‍ നടക്കുന്ന ചടങ്ങില്‍ പ്രൊഫ. എം കെ പ്രസാദ് പുരസ്കാരം നല്‍കും. ജെയ്ജി പീറ്റര്‍ അനുസ്മരണ പ്രഭാഷണം കേരള മീഡിയ അക്കാദമി ചെയര്‍മാന്‍ ആര്‍ എസ് ബാബു നിര്‍വഹിക്കും. ഫൗണ്ടേഷന്‍ പ്രസിഡന്റ് കെ വി സുധാകരന്‍ അധ്യക്ഷനാകും

