ജൂണ്‍ 30ന് മുന്‍പ് എല്‍ഡിഎഫ് സര്‍ക്കാരിന്റെ മദ്യനയം പ്രഖ്യാപിക്കും: ടി.പി.രാമകൃഷ്ണന്‍

തിരുവനന്തപുരം> ജൂണ്‍ 30ന് മുന്‍പ് എല്‍ഡിഎഫ് സര്‍ക്കാരിന്റെ മദ്യനയം പ്രഖ്യാപിക്കുമെന്ന് എക്സൈസ് മന്ത്രി ടി.പി.രാമകൃഷ്ണന്‍. തിരുവനന്തപുരത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ടൂറിസം മേഖലയുടെ ആശങ്കകള്‍ കൂടി പരിഗണിച്ചാവും പുതിയ മദ്യനയം പ്രഖ്യാപിക്കുക. ബാറുകള്‍ പൂട്ടിയതോടെ ടൂറിസം രംഗത്ത് വന്‍ വരുമാന ഇടിവുണ്ടായെന്ന് ടൂറിസം വകുപ്പ് കണക്കുകള്‍ എക്സൈസ് വകുപ്പിന് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതെല്ലാം പരിഗണിച്ചുള്ള മദ്യനയമാവും ജനങ്ങള്‍ക്ക് മുന്നില്‍ സമര്‍പ്പിക്കുക എന്നും മന്ത്രി വ്യക്തമാക്കി.
തെരഞ്ഞെടുപ്പ് കാലത്ത് എല്‍ഡിഎഫിന്റെ പ്രകടന പത്രികയില്‍ പറഞ്ഞതു തന്നെയാണ് സര്‍ക്കാര്‍ ഇപ്പോള്‍ ആവര്‍ത്തിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി. സര്‍ക്കാറിന്റെ മദ്യനയം മദ്യനിരോധനമല്ല മദ്യവര്‍ജ്ജനമാണെന്നും ടിപി രാമകൃഷ്ണന്‍ വ്യക്തമാക്കി.

