ജീവിതത്തിന്റെ സായാഹ്നത്തില്‍ തനിച്ചായ അമ്മമാര്‍ക്ക് സന്തോഷത്തിന്റെ നിമിഷങ്ങള്‍ സമ്മാനിച്ച് വിദ്യാര്‍ഥികളുടെ സന്ദര്‍ശനം

മുക്കം: ജീവിതത്തിന്റെ സായാഹ്നത്തില്‍ തനിച്ചായി വൃദ്ധസദനത്തില്‍ എത്തിപ്പെട്ട അമ്മമാര്‍ക്ക് സന്തോഷത്തിന്റെ നിമിഷങ്ങള്‍ സമ്മാനിച്ച് വിദ്യാര്‍ഥികളുടെ സന്ദര്‍ശനം. കളന്‍തോട് എം.ഇ.എസ്. കോളേജിലെ നാല്പതോളം വിദ്യാര്‍ഥികളും അധ്യാപകരുമാണ് കോഴിക്കോട് മലാപ്പറമ്പിലുളള വൃദ്ധസദനം സന്ദര്‍ശിച്ചത്. രാവിലെ മുതല്‍ ഉച്ചവരെ വിദ്യാര്‍ഥികളും അധ്യാപകരും അമ്മമാരോടൊപ്പം ചെലവഴിച്ചു. കളിയും ചിരിയും കഥകളുമായി വിദ്യാര്‍ഥികള്‍ അമ്മമാര്‍ക്ക് സന്തോഷാനുഭവം ഒരുക്കി. അമ്മമാര്‍ അവരുടെ ജീവിതാനുഭവങ്ങളും വിദ്യാര്‍ഥികളുമായി പങ്കുവെച്ചു. കോളേജിലെ എന്‍.എസ്.എസ്. യൂണിറ്റും പെയ്ന്‍ ആന്‍ഡ് പാലിയേറ്റീവ് യൂണിറ്റും സംയുക്തമായാണ് പരിപാടി നടത്തിയത്.
എന്‍.എസ്.എസ്. പ്രോഗ്രാം ഓഫീസര്‍ പി.കെ. അല്‍ത്താഫ്, ജേണലിസം വിഭാഗം അധ്യാപകന്‍ എം.പി. മനീഷ്, സിസ്റ്റര്‍ ജെസി, അജാസ് പിലാശ്ശേരി എന്നിവര്‍ സംസാരിച്ചു. പാലിയേറ്റീവ് കോ-ഓര്‍ഡിനേറ്റര്‍ വി.പി. സാലിഹ്, ഹമിറോഷന്‍, ബാസിത്ത്, സനൂജ് കുരുവട്ടൂര്‍, നിധുന്‍ എന്നിവര്‍ നേതൃത്വം നല്‍കി.
