ജിഷയുടെ കൊലപാതകിയെ തേടിയുള്ള അന്വേഷണം; സഹോദരിയുടെ സുഹൃത്തിലേക്ക്

കൊച്ചി > പെരുമ്പാവൂരില്‍ കൊല്ലപ്പെട്ട ജിഷയുടെ കൊലപാതകിയെ തേടിയുള്ള അന്വേഷണം പത്താം ദിവസവും എങ്ങുമെത്തിയില്ല. ഇപ്പോള്‍ സഹോദരി ദീപയുടെ സുഹൃത്തിലേക്കാണ് അന്വേഷണം കേന്ദ്രീകരിക്കുന്നത്. അന്വേഷണസംഘം തയ്യാറാക്കിയ രേഖാചിത്രവുമായി ഇയാള്‍ക്ക് സാമ്യമുണ്ട്. ക്രിമിനല്‍ പശ്ചാത്തലമുള്ള ഇയാള്‍ ഒളിവിലാണ്. കഞ്ചാവ് വില്പനയാണ് ഇയാളുടെ തൊഴിലെന്ന് സംശയിക്കുന്നു. ജിഷയുടെ വീട്ടിലെ സ്ഥിരം സന്ദര്‍ശകനായിരുന്നു ഇയാള്‍. അന്വേഷണസംഘത്തിലെ 10 സ്ക്വാഡുകളാണ് ഇയാള്‍ക്കായി തിരച്ചില്‍ ആരംഭിച്ചിരിക്കുന്നത്.
പൊലീസ് കണ്ടെടുത്ത ആയുധങ്ങളില്‍ രക്തക്കറ കണ്ടെത്താനായില്ല. നേരത്തെ കസ്റ്റഡിയിലായവര്‍ക്ക് വീട്ടില്‍നിന്ന് കണ്ടെത്തിയ വിരലടയാളവുമായി സാമ്യമില്ലെന്ന് കണ്ടെത്ത്ിയിരുന്നു. 30ന് പരിശോധനയ്ക്ക് അയച്ച ആന്തരികാവയവങ്ങള്‍ ഏഴു ദിവസത്തിനുശേഷം ഇന്നലെയാണ് പരിശോധന തുടങ്ങിയത്. പോലീസിന്റെ കത്ത് ലഭിച്ചാല്‍ മാത്രമെ സാധാരണ പരിശോധന നടത്താറുള്ളൂ. എന്നാല്‍ പോലീസിന്റെ കത്ത് വൈകിയതിനാല്‍ ലാബ് സ്വമേധയാ പരിശോധന നടത്തുകയായിരുന്നു. ഈ പരിശോധനയില്‍ മാത്രമെ പുരുഷബീജസാന്നിധ്യം ഉണ്ടോ എന്ന് വ്യക്തമാകൂ.

