KOYILANDY DIARY.COM

The Perfect News Portal

ജിഷയുടെ കൊലപാതകിയെന്ന് സംശയിക്കുന്ന പ്രതിയുടെ രേഖാ ചിത്രം പുറത്ത്

കൊച്ചി : പെരുമ്ബാവൂരില്‍ കൊല്ലപ്പെട്ട നിയമവിദ്യാര്‍ത്ഥിനി ജിഷയുടെ കൊലപാതകിയെന്ന് സംശയിക്കുന്ന പ്രതിയുടെ രേഖാ ചിത്രം പുറത്ത്. ദൃക്സാക്ഷിയുടെ സഹായത്തോടെ പോലീസ് തയ്യാറാക്കിയ രേഖാ ചിത്രമാണ് പുറത്തായത്. പോലീസ് കസ്റ്റഡിയിലുള്ള ഒരാള്‍ക്ക് രേഖാ ചിത്രവുമായി സാമ്യമുണ്ട്. എന്നാല്‍ ഇയാള്‍ പ്രതിയാണെന്നും ഇതുവരെ ഉറപ്പിച്ചിട്ടില്ല.

ഒരു പന്തല്‍ നിര്‍മാണ തൊഴിലാളിയും ഒരു സ്ത്രീയുമായിരുന്നു കൊലയാളിയെ സംബന്ധിച്ച വിവരങ്ങള്‍ പോലീസിന് നല്‍കിയത്. മഞ്ഞ ഷര്‍ട്ടാണ് ധരിച്ചിരുന്നതെന്നും കനാല്‍ വഴിയാണ് പുറത്തു പോയതെന്നും ഇരുവരും പോലീസിന് മൊഴി നല്‍കിയിരുന്നു. ഇവരുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പോലീസ് രേഖാചിത്രം തയ്യാറാക്കിയത്.

Share news