ജില്ലാ ഫയർ സേനാംഗങ്ങൾ കൊയിലാണ്ടി നഗരം ശുചീകരിച്ചു

കൊയിലാണ്ടി: കൊയിലാണ്ടിയില്‍ പുതുതായി തുടങ്ങുന്ന ഫയര്‍ സ്റ്റേഷന് ഉദ്ഘാടനത്തോടനുബന്ധിച്ച് നഗര ശുചീകരണത്തിന് ഫയര്‍ഫോഴ്സ് സേനാംഗങ്ങളും രംഗത്തിറങ്ങി. ജില്ലയിലെ വിവിധ ഫയര്‍ ആന്‍ഡ് റസ്ക്യു സ്റ്റേഷനുകളില്‍ നിന്നെത്തിയ സേനാംഗങ്ങള്‍ ടൗണില്‍ കെട്ടിക്കിടന്ന മലിനജലം ഒഴിവാക്കുകയും പാതയോരങ്ങള്‍ ശുചീകരിക്കുകയും ചെയ്തു.
കെ.ദാസന് എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. നഗരസഭ കെയർമാൻ അഡ്വ: കെ.സത്യന്, നഗരസഭ വിദ്യാഭ്യാസ സ്റ്റാന്റിംങ് കമ്മറ്റി ചെയർമാൻ കെ.ഷിജു, കൗണ്‍സിലര്‍ മാങ്ങോട്ടില്‍ സുരേന്ദ്രന്, ജില്ലാ ഫയര്‍ ഓഫീസര്‍ അരുണ്‍ ഭാസ്കര്‍, ഓഫീസര്‍മാരായ വാസത്ത്, കെ.ശ്രീജിത്ത്, കെ.പി.ജയപ്രകാശ്, കെ.പി.ബാബുരാജ്, എ.സജില്‍ കുമാര്‍, സി.പി.ആനന്ദന് എന്നിവര്‍ നേതൃത്വം നല്കി.

