KOYILANDY DIARY.COM

The Perfect News Portal

വിശ്വകർമ്മ ദിനാഘോഷം നടത്തി

കൊയിലാണ്ടി: അഖില കേരള വിശ്വകർമ്മ സൊസൈറ്റി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ജില്ലാ തല വിശ്വകർമ്മ ദിനാഘോഷവും, എസ്.എസ്.എൽ.സി., പ്ലസ് 2 പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിക്കലും സംസ്ഥാന പ്രസിഡണ്ട് കെ. സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് രാജൻ മൊകവൂർ അദ്ധ്യക്ഷത വഹിച്ചു.

ബാലൻ അമ്പാടി മുഖ്യപ്രഭാഷണം നടത്തി. മുതിർന്ന പ്രവർത്തകരായ സത്യനാഥ് എടക്കര, ശങ്കരൻ മേപ്പയ്യൂർ, നാരായണൻ പെരുവട്ടൂർ, എന്നിവരെ ആദരിച്ചു. അംബിക നൊച്ചാട്, സുരേന്ദ്രൻ വള്ളിക്കാട്, ടി. കരുണാകരൻ, നാരായണൻ കുറ്റ്യാടി, ബിജേഷ് ടി.കെ. തുടങ്ങിയവർ സംസാരിച്ചു.

Share news