ജില്ലാ കുടുംബശ്രീ കലോത്സവം കൊയിലാണ്ടിയിൽ നടന്നു

കൊയിലാണ്ടി: ജില്ലാ കുടുംബശ്രീ കലോത്സവം അരങ്ങ് 2017 കൊയിലാണ്ടിയിൽ നടന്നു. രാവിലെ 10.30ന് ജില്ലാ പഞ്ചായത്ത്പ്രസിഡണ്ട് ബാബു പറശ്ശേരി ഉദ്ഘാടനം ചെയ്തു. കൊയിലാണ്ടി ഇ.എം.എസ്. ടൗൺഹാളിൽ നടന്ന പരിപാടിയിൽ നനഗരസഭാ ചെയർമാൻ അഡ്വ: കെ. സത്യൻ അദ്ധ്യക്ഷത വഹിച്ചു. 4 താലൂക്കുകളിൽ നിന്നായി നിരവധി പേർ കലോത്സവത്തിൽ പങ്കാളികളായി.
നഗരസഭാ വൈസ് ചെയർപേഴ്‌സൺ വി. കെ. പത്മിനി, നഗരസഭ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻമാരായ കെ. ഷിജു മാസ്റ്റർ, എൻ. കെ. ഭാസ്‌കരൻ, വി. സുന്ദരൻ മാസ്റ്റർ, ദിവ്യ ശെൽവരാജ്, വി. കെ. അജിത. കൗൺസിലർ യു. രാജീവൻ. മുൻസിപ്പൽ സെക്രട്ടറി ഷെറിൻ ഐറിൻ സോളമൻ, എ. സി. മൊയ്തി, നാസർബാബു, കെ. എം. പ്രസാദ്, ബിന്ദു സി.ടി, രൂപ എം. എം. തുടങ്ങിയവർ ആശംസകൾ നേർന്നു.

കുടുംബശ്രീ ജില്ലാ കോ-ഓർഡിനേറ്റർ പി. സി. കവിത സ്വാഗതവും, കുടുംബശ്രീ എ.ഡി.എം.സി.ടി. ഗിരീഷ് കുമാർ നന്ദിയും പറഞ്ഞു.

