ജില്ലയില്‍ ഡെങ്കിപ്പനി പടരുന്നു

കോഴിക്കോട്: കാലവര്‍ഷം ആരംഭിച്ചതോടുകൂടി ജില്ലയിലും പകര്‍ച്ചപ്പനി വ്യാപകമാകുന്നു. പകര്‍ച്ചപ്പനി ബാധിച്ചവരുടെ എണ്ണം ദിനംപ്രതി കൂടുകാണ്. ജില്ലയില്‍ പനി ബാധിച്ച് ഇന്നലെ വരെ ഏഴു പേര്‍ മരണപ്പെട്ടത്. ഡെങ്കി, വൈറല്‍, എന്നീ പനികളാണ് കൂടുതലായും പടര്‍ന്നുപിടിച്ചുകൊണ്ടിരിക്കുന്നത്.
ജില്ലയില്‍ ഡെങ്കിപ്പനി ഏറ്റവും കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് കൂരാച്ചുണ്ട് പഞ്ചായത്തിലാണ്. ഏറ്റവും കൂടുതല്‍ ഡെങ്കിപ്പനി മരണങ്ങള്‍ സംഭവിച്ചതും ഇവിടെയാണ്.കോട്ടൂര്‍, കൂടരഞ്ഞി,ചേളന്നൂര്‍ എന്നിവടങ്ങളില്‍ നിന്നും ഡെങ്കിപ്പനി ബാധിച്ച് മരണം റിപ്പോര്‍ട്ട് ചെയ്‌തിട്ടുണ്ട്. കോഴിക്കോട് മെഡിക്കല്‍ കോളേജ്,രണ്ട് സ്വകാര്യ ആശുപത്രി എന്നിവടങ്ങളില്‍ ചികിത്സയിലിരിക്കെയാണ് ആളുകള്‍ മരണമടഞ്ഞത്.

ഡെങ്കിപ്പനിബാധിച്ച് നൂറിലധികം ആളുകള്‍ വിവിധ സര്‍ക്കാര്‍ സ്വകാര്യ ആശുപത്രികളില്‍ ചികിത്സ തേടിയിട്ടുണ്ട്.സാധാരണ പനിയുടെ ലക്ഷണങ്ങള്‍ ജലദോഷവും പനിയുമാണ്.എന്നാല്‍ ഡെങ്കിപ്പനിയുടെ ലക്ഷണങ്ങള്‍ ഭയങ്കര ക്ഷീണം, രണ്ടു മുതല്‍ ഏഴു ദിവസം വരെ പനി, തലവേദന, ചര്‍ദ്ദി, വയറുവേദന എന്നിവയാണ്. പനി ബാധിച്ചാല്‍ സ്വയം ചികിത്സ നടത്താതെ ഡോക്‌ടറെ കാണിച്ച ശേഷം മാത്രം മരുന്നുകള്‍ കഴിക്കണമെന്ന് ആരോഗ്യ വകുപ്പ് അധൃകൃതര്‍ പറഞ്ഞു.

