KOYILANDY DIARY.COM

The Perfect News Portal

ജവാൻ സുബിനേഷിന്റെ ഓർമ്മ പുതുക്കി

കൊയിലാണ്ടി: ഭീകരരോട് പൊരുതി വീര മൃത്യു വരിച്ച സൈനികൻ ചേലിയ അടിയളളൂർ മീത്തൽ സുബിനേഷിന്റെ ഓർമ്മ പുതുക്കി. സുബിനേഷ് അനുസ്മരണത്തോടനുബന്ധിച്ച് ചേലിയ മുത്തു ബസാറിലെ സ്മൃതി മണ്ഡപത്തിൽ രാവിലെ 9.30-ന് പുഷ്പ്പാർച്ചന നടന്നു. സമീപ സ്‌കൂളുകളിലെ എൻ.സി.സി.കേഡറ്റസ്, സ്റ്റുഡന്റ്‌സ് പോലീസ്, സ്‌കൗട്‌സ് വളന്റിയേഴ്‌സ്, കൊയിലാണ്ടി പോലീസ് തുടങ്ങിയവർ പുഷ്പ്പാർച്ചനയിൽ പങ്കെടുക്കുവാൻ എത്തിയിരുന്നു. തുടർന്ന് രക്ത ഗ്രൂപ്പ് നിർണ്ണയവും അവയവദാന സമ്മതപത്ര സമർപ്പണവും നടന്നു. നഗരസഭാ ചെയർമാൻ അഡ്വ: കെ.സത്യൻ ഉദ്ഘാടനം ചെയ്ത് സമ്മതപത്രം ഏറ്റുവാങ്ങി. വൈകീട്ട് സമാപന സമ്മേളനം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബാബു പറശ്ശേരി ഉദ്ഘാടനം ചെയ്തു. ഗുരു ചേമഞ്ചേരി കുഞ്ഞിരാമൻ നായർ സ്‌നേഹ ജ്വാല തെളിയിച്ചു. ഉണ്ണികൃഷ്ണൻ തൃപുരി അദ്ധ്യക്ഷത വഹിച്ചു. കോഴിക്കോട് എ.ഡി.എം.ഒ. ഡോ: പിയൂഷ് നമ്പൂതിരി, കൊയിലാണ്ടി സി.ഐ.ഉണ്ണികൃഷ്ണൻ. ഡോ. എം. ആർ. രാഘവവാരിയർ, റിട്ട: ബ്രിഗേഡിയർ പി.ടി.ഗംഗാധരൻ, ജില്ലാ പഞ്ചായത്ത് മെമ്പർമാരായ എ.എം.വേലായുധൻ, ശാലിനി ബാലകൃഷ്ണൻ,ചേമഞ്ചേരി പഞ്ചായത്ത് പ്രസിഡണ്ട് അശോകൻ കോട്ട്, അടിയള്ളൂർ മീത്തൽ കുഞ്ഞിരാമൻ, കെ.എം.ജോഷി എന്നിവർ സംസാരിച്ചു.

Share news

Leave a Reply

Your email address will not be published. Required fields are marked *