ജമ്മു കശ്മീരില്‍ ഏറ്റുമുട്ടല്‍ തുടരുന്നു; രണ്ട് ഭീകരരെ വധിച്ചു
ശ്രീനഗര്‍: ജമ്മു കശ്മീരിലെ ഷോപിയാനില്‍ ഭീകരരും സുരക്ഷാ സൈന്യവും ഏറ്റുമുട്ടല്‍ തുടരുന്നു. ഏറ്റുമുട്ടലില്‍ രണ്ടു ഭീകരരെ വധിച്ചു. സോപൂരിലെ വാര്‍പോരയില്‍ ഭീകരരുടെ വെടിയേറ്റ് രണ്ട് പോലീസുകാര്‍ക്ക് പരിക്കേറ്റു.
ഇന്നലെ ബാരാമുള്ളയില്‍ സേന വധിച്ച ഭീകരരില്‍ ഒരാള്‍ പാക് സ്വദേശിയെന്ന് തിരിച്ചറിഞ്ഞു. ഹജ്ജിനിലും ബന്ദിപോരയിലും ഭീകരര്‍ക്കായി തിരച്ചില്‍ തുടരുകയാണ്.

അതേസമയം പാക് ദേശീയ ദിനാചരണത്തോടനുബന്ധിച്ച് ഇന്ന് ദില്ലിയില്‍ പാക് ഹൈക്കമ്മീഷന്‍ നടത്തുന്ന പരിപാടിയില്‍ നിന്ന് ഇന്ത്യ വിട്ടു നില്‍ക്കും. പരിപാടിക്ക് ജമ്മു കശ്മീര്‍ വിഘടന വാദികളെ ക്ഷണിച്ചതില്‍ പ്രതിഷേധിച്ചാണ് ഇന്ത്യയുടെ നടപടി.
Advertisements

