ജനനന്മയ്ക്കുതകുന്ന ഏത് സംരഭത്തെയും സർക്കാർ പ്രോത്സാഹിപ്പിക്കും: മുഖ്യമന്ത്രി
കണ്ണൂർ : ധര്‍മ്മശാല എല്ലാ മേഖലകളില്‍നിന്നും സഹായങ്ങള്‍ ലഭിക്കുകയാണെങ്കില്‍ നമ്മുടെ യുവസംരംഭകര്ക്ക് ആത്മ വിശ്വാസം വര്‍ധിക്കുമെന്നും സംരഭകര്‍ എന്നതില്‍ ഉപരിയായി തൊഴില്‍ ദാതാക്കളായി അവര്‍ മാറണമെന്നും മുഖ്യമന്ത്രി പിണറായി വിജയന്. നാടിനു ഗുണകരമാകുന്ന ഏതു സംരഭത്തെയും സര്‍ക്കാര്‍ പ്രോല്‍സാഹിപ്പിക്കുമെന്നും പിണറായി വിജയന് പറഞ്ഞു. തളിപ്പറമ്ബ് ധര്‍മശാലയില്‍ നടക്കുന്ന സമൃദ്ധി വ്യവസായ സംരംഭകത്വ ശില്‍പ്പശാലയും പ്രദര്‍ശനവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജയിംസ് മാത്യു എംഎല്‍എ അധ്യക്ഷത വഹിച്ചു.
