ജന്മദിനത്തില് ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്കി പ്രണവ്: കാലുകൊണ്ട് മുഖ്യമന്ത്രിയ്ക്കൊപ്പം ഒരു സെല്‍ഫിയും
![](https://koyilandydiary.com/wp-content/uploads/2019/11/00-2-e1573554568200.jpg)
തിരുവനന്തപുരം: ജന്മദിനത്തില് ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്കി ഭിന്നശേഷിക്കാരന് മാതൃകയായി. ഇരു കൈകളുമില്ലാത്ത ആലത്തൂരിലെ ചിത്രകാരനായ പ്രണവാണ് തന്റെ ജന്മദിനത്തില് മുഖ്യമന്ത്രിയുടെ ഓഫീസിലെത്തി ദുരിതാശ്വാസ നിധിയിലേയ്ക്ക് തുക നല്‍കിയത്.
ടെലിവിഷന്‍ റിയാലിറ്റി ഷോകളിലൂടെ കിട്ടിയ തുകയാണ്, ഇരു കൈകളുമില്ലാത്തതിനാല്‍ കാലുകൊണ്ട് പ്രണവ് മുഖ്യമന്ത്രിയ്ക്ക് നല്‍കിയത്. മുഖ്യമന്ത്രിയ്ക്കൊപ്പം കാലുകൊണ്ട് പ്രണവ് സെല്ഫിയുമെടുത്തു. ജീവിതത്തിലെ രണ്ട് കൈകള്‍ അച്ഛനും അമ്മയുമാണെന്ന്, അച്ഛന് ബാലസുബ്രഹ്മണ്യത്തിനും അമ്മ സ്വര്ണകുമാരിക്കും ഒപ്പമെത്തിയ പ്രണവ് പറഞ്ഞു.
![](https://koyilandydiary.com/wp-content/uploads/2022/09/IMG-20240611-WA0019.jpg)
പ്രണവിനെക്കുറിച്ച് മുഖ്യമന്ത്രിയുടെ വാക്കുകള്‍:
![](https://koyilandydiary.com/wp-content/uploads/2022/09/shobika-box.jpg)
രാവിലെ നിയമസഭയിലെ ഓഫീസില്‍ എത്തിയപ്പോള്‍ ഒരു ഹൃദയ സ്പര്‍ശിയായ അനുഭവം ഉണ്ടായി. ഇരു കൈകളും ഇല്ലാത്ത ആലത്തൂരിലെ ചിത്രകാരനായ കൊച്ചുമിടുക്കന് പ്രണവ് തന്റെ ജന്മദിനത്തില് ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്കാന് വന്നതായിരുന്നു അത്.
![](https://koyilandydiary.com/wp-content/uploads/2022/09/SPECIALITY-AD-WIDE.jpg)
ടെലിവിഷന്‍ റിയാലിറ്റി ഷോകളിലൂടെ കിട്ടിയ തുകയാണ് പ്രണവ് കൈമാറിയത്. ജീവിതത്തിലെ രണ്ട് കൈകള്‍ അച്ഛനും അമ്മയുമാണെന്ന് കൂടെ വന്ന അച്ഛന് ബാലസുബ്രഹ്മണ്യത്തെയും അമ്മ സ്വര്‍ണകുമാരിയെയും സാക്ഷിനിര്‍ത്തി പ്രണവ് പറഞ്ഞു. കെ. ഡി. പ്രസേനന്‍ എം.എല്‍.എയും കൂടെയുണ്ടായി.
സര്‍ക്കാര്‍ ഭിന്നശേഷിക്കാരുടെ കൂടെയുണ്ട് എന്ന് നൂറു ശതമാനം വിശ്വാസമുണ്ടെന്ന് പ്രണവ് പറഞ്ഞു. വലിയ മൂല്യമാണ് പ്രണവിന്റെ ഈ സംഭാവനക്കുള്ളതെന്ന് പറഞ്ഞു. ചിറ്റൂര്‍ ഗവ. കോളേജില്‍ നിന്ന് ബികോം ബിരുദം നേടിയ പ്രണവ് പി.എസ്. സി കോച്ചിംഗിന് പോവുകയാണിപ്പോള്‍. കാല് ഉപയോഗിച്ച് സെല്‍ഫിയും എടുത്ത് ഏറെ നേരം സംസാരിച്ചാണ് പ്രണവിനെ സന്തോഷപൂര്‍വം യാത്രയാക്കിയത്.
![](https://koyilandydiary.com/wp-content/uploads/2022/09/IMG-20240613-WA0139.jpg)