KOYILANDY DIARY.COM

The Perfect News Portal

ജനസേവന പുരസ്കാരം അക്ഷയ സംരംഭകര്‍ക്ക്

കോഴിക്കോട്: അക്ഷയയുടെ പതിനാലാം വാര്‍ഷിക ദിനാഘോഷം ഗതാഗത വകുപ്പു മന്ത്രി എ.കെ. ശശീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു.
എസ്.ബി.ഐ ജനസേവന പുരസ്കാരം 14 വര്‍ഷമായി മികച്ച സേവനങ്ങള്‍ നല്‍കി വരുന്ന ജില്ലയിലെ 174 അക്ഷയ സംരംഭകര്‍ക്ക് നല്‍കുന്ന ചടങ്ങ് മന്ത്രി നിര്‍വ്വഹിച്ചു. മലയാള സിനിമാരംഗത്ത് 30 വര്‍ഷം പൂര്‍ത്തീകരിച്ച നടന്‍ സുധീഷിനെ ചടങ്ങില്‍ ആദരിച്ചു. അക്ഷയ ഇ ഗവേണന്‍സ് മുന്‍ നെറ്റ് വര്‍ക്കിംഗ് മാനേജര്‍ ജയകുമാറിന് കോഴിക്കോട് അക്ഷയ പ്രോജക്ടിന്‍റെ സ്തുത്യര്‍ഹ സേവനത്തിനുള്ള പുരസ്കാരം സമ്മാനിച്ചു. ഇ ഗവേണന്‍സ് സൊസൈറ്റി, ജില്ലാ പ്രോജക്‌ട് മാനേജര്‍ സുബിനി എസ്. നായര്‍ അധ്യക്ഷത വഹിച്ചു.  2016 ലെ വ്യത്യസ്ത സേവനങ്ങളില്‍ മികച്ച പ്രവര്‍ത്തനം കാഴ്ചവെച്ച സംരംഭകരായ നസ്റീന്‍ (ആധാര്‍ എന്‍റോള്‍മെന്‍റ്), നദീര്‍ (ഇ ഡിസ്ട്രിക്‌ട് സര്‍ട്ടിഫിക്കറ്റ്), സലീം എന്‍.സി (ന്യൂ ഇന്ത്യ അഷ്വറന്‍സ്) എന്നിവര്‍ക്ക് പുരസ്കാരം നല്‍കി.

അക്ഷയ ജില്ലാ ഓഫീസ് ജീവനക്കാര്‍ക്കുള്ള പുരസ്കാരങ്ങളും സര്‍ട്ടിഫിക്കറ്റ് വിതരണവുംചടങ്ങില്‍ നടന്നു. എസ്.ബി.ഐ ഡി.ജി.എം അരവിന്ദ്, എസ്.ബി.ഐ എ.ജി.എം ശിവദാസ്, ന്യൂ ഇന്ത്യ അഷ്വറന്‍സ് സീനിയര്‍ ഡിവിഷണല്‍ മാനേജര്‍ കെ. ശ്രീരാം എന്നിവര്‍ സംസാരിച്ചു. അക്ഷയ സംരംഭകനായ റോഷന്‍ബാബു എരഞ്ഞിക്കല്‍ സ്വാഗതവും അക്ഷയ കോഓഡിനേറ്റര്‍ അഷിത പി.എസ് നന്ദിയും പറഞ്ഞു.  അക്ഷയ സംരംഭകരുടെയും കുടുംബാംഗങ്ങളുടെയും വിവിധ കലാപരിപാടികള്‍ അരങ്ങേറി. കലാപരിപാടിയില്‍ പങ്കെടുത്തവര്‍ക്കുള്ള സമ്മാനദാനം നടന്‍ സുധീഷ് നിര്‍വഹിച്ചു.
Share news

Leave a Reply

Your email address will not be published. Required fields are marked *