ജനശ്രീ നേതൃത്വത്തിൽ ജൈവശ്രീ അവാർഡ് വിതരണം ചെയ്തു

കൊയിലാണ്ടി: ജനശ്രീ ജില്ലാ മിഷൻ ജൈവകൃഷി പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി നടത്തിയ ജൈവപച്ചക്കറി കൃഷി നട്ടുവളർത്തിയവർക്കുള്ള അവാർഡ് വിതരണം ചെയ്തു. എം. കെ. രാഘവൻ എം. പി. അവാർഡ് വിതരണം നടത്തി.
ബിജു കാവിൽ അദ്ധ്യക്ഷതവഹിച്ചു. ജില്ലാ ചെയർമാൻ എൻ. സുബ്രഹ്മണ്യൻ, സൈദ കുറുന്തോടി, സുനിൽ കൊളക്കാട്, വി. വി. സുധാകരൻ, കെ. പി. ജീവാനന്ദ്, രാജേഷ് കീഴരിയൂർ എന്നിവർ സംസാരിച്ചു.
