ജനശ്രീ ജന്മദിനാഘോഷം എൻ.സുബ്രഹ്മണ്യൻ ഉദ്ഘാടനം ചെയ്തു

കൊയിലാണ്ടി> ജനശ്രീ സുസ്ഥിര വികന മിഷൻ കൊയിലാണ്ടി ബ്ലോക്ക് യൂണിയന്റെ ആഭിമുഖ്യത്തിൽ ജനശ്രീ ജന്മദിനാഘോഷം സംഘടിപ്പിച്ചു. കൊയിലാണ്ടിയിൽ നടന്ന ജന്മദിനാഘോഷം കെ.പി.സി.സി ജനറൽ സെക്രട്ടറി എൻ.സുബ്രഹ്മണ്യൻ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് ചെയർമാൻ വി.വി സുധാകരന് അദ്ധ്യക്ഷത വഹിച്ചു. കൊയിലാണ്ടിയിൽ നടക്കുന്ന ജില്ലാ വാർഷികാഘോഷവും, കുടുംബസംഗമവും അതോടനുബന്ധിച്ച് ബ്ലോക്കിൽ നിന്ന് 5000 അംഗങ്ങളെ പങ്കെടുപ്പിക്കുവാനും തീരുമാനമായി. അഡ്വ: എം.സതീഷ് കുമാർ, സി.പി നിർമ്മല, ബാബു കുനിയിൽ, പി.കെ ശങ്കരൻ, യു.രവീന്ദ്രൻ, കെ.ഉണ്ണികൃഷ്ണൻ, പി. വത്സരാജ്, പി.എം അഷ്‌റഫ്, സി. സുന്ദരൻ, കെ.മനോജ്, സുജാത, എ.പി രത്‌നവല്ലി, എൻ.വി വത്സൻ എന്നിവർ സംസാരിച്ചു.
