ജനമുന്നേറ്റ ജാഥയെ വരവേല്‍ക്കാന്‍ ആര്‍എസ്എസ് മുന്‍ ശാഖാ മുഖ്യശിക്ഷക്

തൃശൂര്‍: സിപിഐ എം ഒല്ലൂര്‍ നിയമസഭാ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിലുള്ള ജനമുന്നേറ്റ ജാഥയെ വരവേല്‍ക്കാന്‍ ആര്‍എസ്എസ് മുന്‍ ശാഖാ മുഖ്യശിക്ഷക്. രാജ്യത്തെ വിഷലിപ്തമാക്കുന്ന ആര്‍എസ്എസ് സംഘപരിവാര്‍ വര്‍ഗീയ രാഷ്ട്രീയം മടുത്താണ് സിപിഐ എമ്മുമായി യോജിച്ച് പ്രവര്‍ത്തിക്കാനും ജാഥയെ സ്വീകരിക്കാനുമായി ആര്‍എസ്എസ് മുന്‍ ശാഖാ മുഖ്യശിക്ഷക് കെ ജിതിന് എത്തിയത്. കണിമംഗലം വലിയാലുക്കലില്‍ ജിതിന് ജാഥാ ക്യാപ്റ്റന്‍ വര്‍ഗീസ് കണ്ടംകുളത്തിയെ മാലയിട്ട് സ്വീകരിച്ചു. ഏറെ വര്‍ഷങ്ങള്‍ ആര്‍എസ്എസ്–എബിവിപി സ്ഥാനമാനങ്ങള്‍ വഹിച്ച ജിതിന് അവയെല്ലാം ഉപേക്ഷിച്ചാണ് സിപിഐ എമ്മിനൊപ്പം ചേരുന്നത്. എബിവിപി മുന്‍ ജില്ലാ സെക്രട്ടറി, സംസ്ഥാന എക്സിക്യുട്ടീവ്അംഗം, ആര്‍എസ്എസ് കണിമംഗലം ശാഖാ മുന്‍ മുഖ്യ ശിക്ഷക് എന്നീ സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്.
വിവിധ കേന്ദ്രങ്ങളില്‍ രാഷ്ട്രീയ–ജാതിമതഭേദമെന്യേ ആയിരങ്ങളാണ് ജാഥയ്ക്കൊപ്പം അണിചേരുന്നത്. കണിമംഗലം വലിയാലുക്കല്‍ സെന്ററില്‍ സിനിമ–നാടക നടി തൃശൂര്‍ എല്‍സി, നടന് ലിഷോയ്, കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കെ എസ് സുരേഷ്, ടൈറ്റസ് എന്നിവര്‍ ജാഥയെ സ്വീകരിക്കാനെത്തി.

