ജനമനസ്സുകൾ കീഴടക്കി ഹരിതകേരളം എക്‌സ്പ്രസിന് സ്വീകരണം

കൊയിലാണ്ടി : നല്ല മണ്ണും നല്ല വായുവും നല്ല വെള്ളവും ജന്മാവകാശമാണെന്നും അത് വീണ്ടെടുക്കാൻ ഒരുമിക്കണമെന്നുള്ള ഐക്യ സന്ദേശവുമായി ഹരിത കേരളം എക്‌സ്പ്രസിന് കൊയിലാണ്ടിയിൽ ഉജ്ജ്വല സ്വീകരണം. വരും തലമുറ്ക്ക് ആരോഗ്യപൂർണ്ണമായ ജീവിതം സാധ്യമാക്കാൻ സംസ്ഥാനസർക്കാർ രൂപം നൽകിയ ഹരിത കേരളമിഷൻ 2017 ന്റെ പ്രചരണവുമായാണ് രണ്ട് പ്രദർശന വാഹനങ്ങളുടെ അകമ്പയിയോടെ ഗായകസംഘം പാട്ടിലൂടെ കഥയും കാര്യവും പറഞ്ഞ് ജില്ലയിൽ പര്യടനം നടത്തിയത്. പ്രശസ്ത നാടൻ പാട്ടുകരൻ ജയചന്ദ്രൻ കടമ്പനാടി്‌ന്റെ പാട്ടുകൾ നവകേരള നിർമ്മിതിക്കായുള്ള ഉണർത്തുപാട്ടുകളായി.
കൊയിലാണ്ടി നഗരാതിർത്തിയിൽ മുൻസിപ്പൽ ചെയർമാൻ അഡ്വ: കെ. സത്യന്റെ നേതൃത്വത്തിൽ ചെണ്ടമേളത്തിന്റെയും വാദ്യമേളങ്ങളുടെയും അകമ്പടിയോടെ സ്വീകരിച്ചു. തുടർന്ന് ബസ്സ്സ്റ്റാന്റ് പരിസരത്ത് ചേർന്ന സ്വീകരണ പരിപാടി അഡ്വ: കെ. സത്യൻ ഉദ്ഘാടനം ചെയ്തു. നഗരസഭ വൈസ് ചെയർപേഴ്‌സൺ വി. കെ. പത്മിനി അദ്ധ്യക്ഷതവഹിച്ചു. സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻമാരായ കെ. ഷിജു മാസ്റ്റർ, എൻ. കെ. ഭാസ്‌ക്കരൻ, വി. സുന്ദരൻ, ദിവ്യ ശെൽവരാജ്. കൗൺസിലർ പി. കെ. രാമദാസൻ മാസ്റ്റർ, അഡ്വ: വിജയൻ, കെ. വി. സുരേഷ്, എ. കൃഷ്ണൻ, എന്നിവർ സംസാരിച്ചു. കൊയിലാണ്ടി ഗവ; ബോയ്‌സ് ഹൈസ്‌ക്കൂൾ വിദ്യാർതഥികൾ ചെണ്ടമേളം അവതരിപ്പിച്ചു. കൗൺസിലർമാർ, സ്‌കൂൾ ഗ്രീൻസ് ക്ലബ്ബ് പ്രവർത്തകർ, കുടുംബശ്രീ പ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു. ജില്ലയിലെ മറ്റ് കേന്ദ്രങ്ങളിൽ പര്യടനം നടതതിയശേഷം ജാഥ കോഴിക്കോട് സമാപിച്ചു.

