ജനകീയ സമരപ്രഖ്യാപന കണ്‍വന്‍ഷന്‍ സംഘടിപ്പിച്ചു

കൊയിലാണ്ടി: ബൈപ്പാസ് വിരുദ്ധ കര്‍മസമിതി ജനകീയ സമരപ്രഖ്യാപന കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു. പരിസ്ഥിതി പ്രവര്‍ത്തകന്‍ സി.ആര്‍. നീലകണ്ഠന്‍ ഉദ്ഘാടനം ചെയ്തു. കണ്‍വെന്‍ഷനില്‍ വിവിധ രാഷ്ട്രീയപ്പാര്‍ട്ടി പ്രതിനിധികള്‍ നിലപാട് വ്യക്തമാക്കി. കല്പറ്റ നാരായണന്‍ അധ്യക്ഷനായി.
അശ്വനിദേവ് (സി.പി.എം.), ടി.പി. ജയചന്ദ്രന്‍ (ബി.ജെ.പി.), വി.വി. സുധാകരന്‍ (കോണ്‍ഗ്രസ്), കെ.ടി.എം. കോയ (എന്‍.സി.പി.), പി.കെ. രാധാകൃഷ്ണന്‍ (ജനതാദള്‍-യു) എന്നിവര്‍ സംസാരിച്ചു. ബൈപ്പാസ് വിരുദ്ധ കര്‍മസമിതി കൺവീനർ രാമദാസ് തൈക്കണ്ടി സ്വാഗതവും, ശിവദാസന്‍ പനിച്ചികുന്ന് നന്ദിയും പറഞ്ഞു.

