ചൊവ്വാപുഴയിലെ കൈയേറ്റം കണ്ടെത്തി തിരിച്ചുപിടിക്കാനുള്ള സര്‍വേ വ്യാഴാഴ്ച ആരംഭിച്ചു

വടകര: ചൊവ്വാപുഴയിലെ കൈയേറ്റം കണ്ടെത്തി തിരിച്ചുപിടിക്കാനുള്ള സര്‍വേ വ്യാഴാഴ്ച ആരംഭിച്ചു.
പാലയാട് നടയിലുള്ള മത്സ്യഭവന് സമീപത്തുനിന്നുമാണ് സര്‍വേ തുടങ്ങിയത്. മണിയൂര്‍ പഞ്ചായത്തില്‍ സ്വകാര്യവ്യക്തികള്‍ കൈയടക്കിയ 395 ഏക്കറോളം ഭൂമി തിരിച്ചുപിടിക്കണമെന്നാവശ്യപ്പെട്ട് സി.പി.എം. ലോക്കല്‍ കമ്മിറ്റി നല്‍കിയ നിവേദനത്തെ തുടര്‍ന്നാണ് നടപടി.
സര്‍വേ നടത്താന്‍ ഒരു സര്‍വേയറെ പ്രത്യേകമായി തന്നെ നിയമിച്ചിട്ടുണ്ട്. കൂടാതെ വടകര സര്‍വേ ഓഫീസിലെ മറ്റു സര്‍വേയര്‍മാരുടെ സേവനവും ഉപയോഗിക്കും. ആവശ്യമായ മറ്റു സൗകര്യങ്ങള്‍ പഞ്ചായത്ത് സമിതിയും ഒരുക്കും.

