KOYILANDY DIARY.COM

The Perfect News Portal

ചൈനയില്‍ മണ്ണിടിച്ചിലില്‍ കാണാതായവരുടെ എണ്ണം 91 ആയി

തെക്കന്‍ ചൈനയില്‍ ഷെന്‍ഷനിലെ വ്യവസായ മേഖലയില്‍  മണ്ണിടിച്ചിലില്‍ കാണാതായവരുടെ എണ്ണം 91 ആയി.

മുപ്പതോളം കെട്ടിടങ്ങള്‍ മണ്ണിനടിയിലായാണ് റിപ്പോര്‍ട്ട്. 20,000 ചതുരശ്ര മീറ്റര്‍ ഭൂപ്രദേശം മണ്ണുമൂടിക്കിടക്കുകയാണ്.ജീവനക്കാര്‍ താമസിച്ചിരുന്ന രണ്ടു ഡോര്‍മിറ്ററികള്‍ ഉള്‍ക്കൊള്ളുന്ന കെട്ടിടവും മണ്ണിനടിയിലായി. ഇതിനിടെ ഗ്യാസ് പൊട്ടിത്തെറിച്ചത് രക്ഷാപ്രവര്‍ത്തനത്തെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്.

ഞായറാഴ്ച ഷെന്‍ഷനില്‍ കനത്തമഴ പെയ്തിരുന്നു. ഇതിനാല്‍ റോഡുകളെല്ലാം ചെളിമൂടിക്കിടക്കുകയാണ.് ചൈനയുടെ വടക്ക് കിഴക്കന്‍ മേഖലയില്‍ ഈ മാസം ആദ്യമുണ്ടായ മറ്റൊരു മണ്ണിടിച്ചിലില്‍ അഞ്ചുപേര്‍ കൊല്ലപ്പെട്ടിരുന്നു.

Advertisements

 

Share news