ചേര്‍ത്തലയില്‍ ലോറിയില്‍ വോള്‍വോ ബസിടിച്ച് ഒരു മരണം

ആലപ്പുഴ> ദേശീയപാതയില്‍ ചേര്‍ത്തല റെയില്‍വേ സ്റ്റേഷന് സമീപം നിര്‍ത്തിയിട്ടിരുന്ന ലോറിയില്‍ വോള്‍വോ ബസിടിച്ച് ബസ് ക്ലീനര്‍ കോയമ്ബത്തൂര്‍ സ്വദേശി മനോജ് കുമാര്‍ (28) മരിച്ചു. ബസ് യാത്രക്കാരായ 11 പേര്‍ക്ക് പരിക്കേറ്റു.
ചൊവ്വാഴ്ച പുലര്‍ച്ചെ മൂന്നോടെയായിരുന്നു അപകടം. കോയമ്ബത്തൂരില്‍ നിന്ന് തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന ബസാണ് അപകടത്തില്‍പ്പെട്ടത്. പരിക്കേറ്റവരില്‍ ആരുടെയും നില ഗുരുതരമല്ല.
മനോജ് കുമാറിന്റെ മൃതദേഹം ചേര്‍ത്തല താലൂക്കാശുപത്രി മോര്‍ച്ചറിയില്‍. എ വണ്‍ ഗ്രൂപ്പിന്റേതാണ് ബസ്

